മലപ്പുറം: മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭ പരിധിയിലെ കേൾവിശക്തി കുറവുള്ള വ്യക്തികൾക്ക് കേൾവി സഹായി ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന ചടങ്ങ് ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. അർഹരായവർക്ക് ആശ്വാസ നടപടികൾ സ്വീകരിച്ച് താങ്ങായി പ്രവർത്തിക്കുമ്പോഴാണ് ഭരണസംവിധാനങ്ങൾ അതിെൻറ ദൗത്യ പൂർത്തീകരണം നിർവഹിക്കപ്പെടുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അംഗപരിമിതർ, കേൾവിശക്തി കുറവുള്ളവർ, വയോജനങ്ങൾ, പാർശ്വവത്കൃതർ എന്നിവർ ഉൾപ്പെടുന്നവർക്ക് വേണ്ടി പ്രത്യേക പദ്ധതിയും പരിഗണനയും നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണ കാലഘട്ടത്തിൽ മുഴുവനായും ഇത്തരത്തിലുള്ള ക്ഷേമപ്രവർത്തനങ്ങൾക്ക് മുന്തിയ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു
ചടങ്ങിൽ വൈസ് ചെയർമാൻ കൊന്നോല ഫൗസിയ കുഞ്ഞിപ്പു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മറിയുമ്മ ശരീഫ് കോണോതൊടി, പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം, സി.പി. ആയിശാബി, നഗരസഭ കൗൺസിലർമാരായ സി. സുരേഷ് മാസ്റ്റർ, സി.കെ. സഹീർ, എ.പി. ശിഹാബ്, സുഹൈൽ ഇടവഴിക്കൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. സഫിയ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.