പാണ്ടിക്കാട് ഡോക്ടർ ബാസിൽസ്​ ഹോമിയോ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ബാസിൽ യൂസുഫ്, ‘മാധ്യമം’ മലപ്പുറം യൂനിറ്റ് ചീഫ്​ റീജിനൽ മാനേജർ വി.സി. മുഹമ്മദ് സലീമിന് ​ഹോമിയോ മരുന്ന്​ കൈമാറുന്നു 

കോവിഡ്​ പ്രതിരോധത്തിനായി ഹോമിയോ മരുന്ന് വിതരണം

പെരിന്തൽമണ്ണ: പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ഹോസ്പിറ്റൽ നടത്തുന്ന 'ഒരു ലക്ഷം പേരിലേക്ക് കോവിഡ്​ പ്രതിരോധം' എന്ന കാമ്പയിനി​െൻറ ഭാഗമായി 'മാധ്യമം' മലപ്പുറം റീജിനൽ ഓഫിസ്​ കേന്ദ്രീകരിച്ച്​ മരുന്നു വിതരണം നടത്തി. 'മാധ്യമം' മലപ്പുറം യൂനിറ്റ് ചീഫ്​ റീജിനൽ മാജേനർ വി.സി. മുഹമ്മദ് സലീമിന് ഡോക്ടർ ബാസിൽസ്​ ഹോമിയോ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ബാസിൽ യൂസുഫ് കൈമാറി.

'മാധ്യമം' റിക്രിയേഷൻ ക്ലബ്​ പ്രസിഡൻറ്​ പി. സുരേന്ദ്രൻ, സെക്രട്ടറി കെ. മുഹമ്മദ് ശരീഫ്, അഡ്മിനിസ്ട്രേഷൻ വിഭാഗം ചുമതലയുള്ള മുഹമ്മദ് ഹിശാം എന്നിവർ സന്നിഹിതരായി. കോവിഡ്​ കാലത്ത്​ പ്രതിരോധശക്തി വർധിപ്പിക്കാൻ ആർസനിക് ആൽബ്-30 എന്ന മരുന്നാണ് വിതരണം ചെയ്യുന്നത്. 

Tags:    
News Summary - Distribution of homeopathic medicines for covid prevention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.