കൊളമംഗലം: എം.ഇ.ടി സ്കൂൾ മഴവിൽ ക്ലബ് ഒരുക്കിയ നോ വാർ സ്റ്റുഡന്റ്സ് വാൾ ശ്രദ്ധേയമായി. ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായാണ് കൊളമംഗലം എജു മൗണ്ട് കാമ്പസിൽ സ്റ്റുഡന്റ്സ് വാൾ ഒരു
ക്കിയത്. പ്രിൻസിപ്പൽ പി.കെ. മുഹമ്മദ് ശാഫി ഉദ്ഘാടനം ചെയ്തു. മാനേജർ പി. അബൂബക്കർ ഹാജി, വി. ഇസ്മായീൽ ഇർഫാനി, പി. മുഹമ്മദ് അമീൻ, അഹ്മദ് റഫീഖ് നഈമി, സി. ശീജ, ടി. ദിവ്യ, അനിഷ, നുസ്റത്ത്, ഷീജ മോൾ എന്നിവർ നേതൃത്വം നൽകി.
പൂക്കാട്ടിരി: സഫ ഇംഗ്ലീഷ് സ്കൂളിൽ നാഗസാക്കി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. യുദ്ധത്തിന്റെ ഭീകരമുഖം ദൃശ്യമാക്കുന്ന നിശ്ചല ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു.
പ്രൈമറി വിഭാഗം മേധാവി കെ.എച്ച്. ഹസീന, റജീന റഹ്മത്ത്, സോഷ്യൽ സയൻസ് ക്ലബ് കൺവീനർമാർ, അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
എരമംഗലം: ‘ഇനി ഒരു ലോകമഹായുദ്ധം ആവർത്തിക്കരുത്, രാജ്യം സമാധാനത്തിലേക്ക്’ എന്ന മുദ്രാവാക്യവുമായി ചേന്നമംഗലം എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ സമാധാന സന്ദേശ റാലി നടത്തി. സജിനി വാസ്, സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. വി.ജെ. ഷൈബി, സിജി തോമസ്, നദീറ, ശാന്തി, ജയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.