എടപ്പാൾ: പൊലീസാണ്, കലാകരനാണ്, കർഷകനാണ്... ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന് വിശേഷണങ്ങൾ ഏറെയുണ്ട്. കാക്കിക്കുള്ളിലെ ഗായകനെ ജനങ്ങൾക്കറിയാമെങ്കിലും നല്ല ഒന്നാന്തരം കർഷകനാണെന്ന കാര്യം പുറംലോകത്തിന് പരിചിതമല്ല.
തിരക്കുപിടിച്ച ജോലിക്കിടയിലും ഒരുമണിക്കൂർ കൃഷിക്കായി മാറ്റിവെക്കുന്നുണ്ടെന്ന് ബഷീർ പറയുന്നു. വീടിനോട് ചേർന്ന പറമ്പിലാണ് കൃഷി. എല്ലാത്തരം കൃഷിയും ചെയ്യുന്നുണ്ടെങ്കിലും വാഴക്കാണ് പ്രാധ്യാനം.
ഇത്തവണ ഓണവിപണി ലക്ഷ്യമിട്ട വാഴകൃഷി കാലാവസ്ഥ വ്യതിയാനത്തിൽ വൈകിയാണ് പാകമായത്. ഇവ അഗതി മന്ദിരത്തിലേക്ക് നൽകാനാണ് തീരുമാനം. ജൈവരീതിയിൽ പരിപാലിച്ച സ്വർണമുഖി ഇനം വാഴയാണ് കൃഷി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.