മലപ്പുറം: കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കടുത്ത വിവേചനവും അവഗണനയുമാണ് പുലർത്തുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ്. കേരളത്തിെൻറ വികസനത്തെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, ജില്ല സെക്രേട്ടറിയറ്റംഗം വി.പി. അനിൽ, കേരള കോൺഗ്രസ്(എം) ജില്ല സെക്രട്ടറി ജോർജ് തോമസ്, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. ഗോപി, എൻ.സി.പി ജില്ല പ്രസിഡൻറ് കെ.പി. രാമനാഥൻ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.എ. വിറ്റാജ്, ജനതാദൾ (സെക്കുലർ) ജില്ല പ്രസിഡൻറ് അഡ്വ. പി.എം. സഫറുള്ള, കേരള കോൺഗ്രസ് (ബി) ജില്ല പ്രസിഡൻറ് ജോസ് പയ്യനാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.