എക്സ്പാട്രിയേറ്റ് മീഡിയ ഫോറം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കൊണ്ടോട്ടി: എക്സ്പാട്രിയേറ്റ് മീഡിയ ഫോറം കുടുംബാംഗങ്ങളിലെ വിദ്യാർഥികളുടെ പഠന നിലവാരം വർധിപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും വേണ്ടി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം കൊണ്ടോട്ടി പ്രസ് ഫോറം ഹാളിൽ നടന്ന പരിപാടി കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ നിദ സഹീർ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ അധ്യയന വർഷത്തെ പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹംന ഇ.എ., സഫ്‌വ വട്ടപറമ്പൻ, നിബ ബഷീർ, ലുബാബ കെ.ടി., ഹംദാൻ ഇ.എം. എന്നിവരെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ന്യൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ജീവിത വിജയം നേടണമെന്ന് അനുമോദന ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചവർ പറഞ്ഞു.

ശരീഫ് സാഗർ, കബീർ കൊണ്ടോട്ടി, മുസ്തഫ പെരുവള്ളൂർ, ജിഹാദുദ്ദീൻ, പി. ഷംസുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു. സി.കെ. മൊറയൂർ അധ്യക്ഷത വഹിച്ചു. ബഷീർ തൊട്ടിയൻ സ്വാഗതവും ഹനീഫ ഇ.എം. നന്ദിയും പറഞ്ഞു. ഇശൽ ബഷീർ ഗാനം ആലപിച്ചു. വിദേശ രാജ്യങ്ങളിൽ വിവിധ മാധ്യമ സ്ഥാപനങ്ങൾക്ക് വേണ്ടി പത്ര, ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ചവരുടെയും നിലവിൽ പ്രവർത്തിക്കുന്നവരുടെയും സൗഹൃദ വേദിയാണ് എക്സ്പാട്രിയേറ്റ് മീഡിയ ഫോറം. ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ പേരെ ഉൾപ്പെടുത്തികൊണ്ട് വിപുലീകരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Tags:    
News Summary - Expatriate Media Forum presented the Education Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.