മലപ്പുറത്തും പ്രാ​ണ​വാ​യു​വി​നു ക്ഷാ​മം: ജില്ലയിൽ ഒാ​ക്​​സി​ജ​ൻ ജ​ന​റേ​റ്റ​റി​ല്ല

മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം ദ​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. 4000ല​ധി​കം രോ​ഗി​ക​ളാ​ണ്​ ബു​ധ​നാ​ഴ്​​ച മാ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

ദി​നം​പ്ര​തി പോ​സി​റ്റി​വ്​ കേ​സു​ക​ളു​​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​​ശു​പ​ത്രി​ക​ൾ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. കോ​വി​ഡ്​ രോ​ഗി​ക​ൾ സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ല​ക്ഷ​ണ​മു​ള്ള​വ​രാ​ണ്​ കൂ​ടു​ത​ലും. ശ്വ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്, നെ​ഞ്ച്​ വേ​ദ​ന, ത​ള​ർ​ച്ച, ര​ക്ത​സ​മ്മ​ർ​ദം കു​റ​യ​ൽ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ശ​രീ​ര​ത്തി​ലെ ഒാ​ക്​​സി​ജ​​ൻ അ​ള​വ്​ 95 ശ​ത​മാ​ന​ത്തി​ലും കു​റ​യു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ത്രി​മ​മാ​യി ഒാ​ക്​​സി​ജ​ൻ ശ​രീ​ര​ത്തി​ന്​ ന​ൽ​കേ​ണ്ടി വ​രും. ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​ർ, ഓ​ക്​​സി​ജ​ൻ കോ​ൺ​സ​ൺ​ട്രേ​റ്റ​ർ, ബൈ​ബാ​പ്​ യ​ന്ത്രം, സെ​ൻ​ട്ര​ലൈ​സ്​​ഡ് ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​നം എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന​മാ​യും ഒ​രു​ക്കേ​ണ്ട​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്, പെ​രി​ന്ത​ൽ​മ​ണ്ണ, തി​രൂ​ർ, നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​ക​ൾ, ​ചി​ല താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യാ​ണ്​ കോ​വി​ഡ്​ ആ​ശു​പ​ത്രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ്​ ​കി​ട​ക്ക​ൾ​ക്ക്​ ത​ൽ​ക്കാ​ലം ക്ഷാ​മ​മി​ല്ല. 50 ശ​ത​മാ​നം ബെ​ഡു​ക​ൾ കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. ഐ.​സി.​യു, വെൻറി​ലേ​റ്റ​ർ സം​വി​ധാ​ന​ങ്ങ​ളും നി​ല​വി​ൽ പ​ര്യാ​പ്​​ത​മാ​ണ്.

ജി​ല്ല​യി​ൽ ഒാ​ക്​​സി​ജ​ൻ ജ​ന​റേ​റ്റ​റി​ല്ല

ഒാ​ക്​​സി​ജ​ൻ ജ​ന​റേ​റ്റ​ർ ഇ​തു​വ​രെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ മ​റ്റു​ജി​ല്ല​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. പെ​രി​ന്ത​ൽ​മ​ണ്ണ, തി​രൂ​ർ, നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​ക​ളി​ൽ സ്ഥാ​പി​ക്കു​മെ​ന്ന്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ക​ഴി​ഞ്ഞ ആ​ഴ്​​ച അ​റി​യി​ച്ചി​രു​ന്നു. രോ​ഗം രൂ​ക്ഷ​മാ​യാ​ൽ ഒ​രാ​ൾ​ക്ക്​ മി​നി​റ്റി​ൽ എ​ട്ട്​ ലി​റ്റ​ർ ഒാ​ക്​​സി​ജ​ൻ ആ​വ​ശ്യ​മാ​യി വ​രും. പ​ല അ​ള​വി​ലു​ള്ള ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളാ​ണ്​ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​ന്ന​ത്. ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ​ക്കാ​യി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്. സാ​ധ​ന​ത്തി​ന്​ ക്ഷാ​മ​മു​ള്ള​തി​നാ​ൽ ദി​വ​സ​വും വി​ല​യും വ​ർ​ധി​ക്കു​ന്നു. ഡി ​ടൈ​പ്​ ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളാ​ണ്​ സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 40-60 ലി​റ്റ​ർ ഉ​ൾ​ക്കൊ​ള്ളും. ഓ​ക്​​സി​ജ​ൻ കോ​ൺ​സ​ട്രേ​റ്റ​ർ വാ​യു വ​ലി​ച്ചെ​ടു​ത്ത് ശു​ചീ​ക​രി​ച്ച്​​ അ​തി​ലേ​ക്ക്​ പ​ര​മാ​വ​ധി ഓ​ക്​​സി​ജ​ൻ അ​ള​വ്​ കൂ​ട്ടു​ന്ന ഉ​പ​ക​ര​ണ​മാ​ണ്. ബൈ​ബാ​പ്​ ഉ​പ​ക​ര​ണം ന​മ്മു​ടെ ശ​രീ​രം സ്വ​യം ഓ​ക്​​സി​ജ​ൻ വ​ലി​ച്ചെ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ്​. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ക്​​സി​ജ​ൻ നി​ല​നി​ർ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ വെൻറി​ലേ​റ്റ​ർ. സെ​ൻ​ട്ര​ലൈ​സ്ഡ്​ ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​നം വ​ഴി ​ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ലേ​ക്ക്​ പൈ​പ്പ്​ മാ​ർ​ഗം ഒാ​േ​രാ രോ​ഗി​ക്കും എ​ത്തി​ക്കു​ന്നു. 

ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കും

ഓ​ക്‌​സി​ജ​ന്‍ നി​റ​ക്കാ​വു​ന്ന സി​ലി​ണ്ട​റു​ക​ള്‍ കൈ​വ​ശ​മു​ള്ള സ​ര്‍ക്കാ​ര്‍ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് സി​ലി​ണ്ട​റു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ജി​ല്ല ക​ല​ക്​​ട​ർ ഉ​ത്ത​ര​വി​ട്ടു.

സ​ര്‍ക്കാ​ര്‍/ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത അ​പ​ര്യാ​പ്ത​മാ​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി ഉ​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ജി​ല്ല ഓ​ക്‌​സി​ജ​ന്‍ മാ​നേ​ജ്‌​മെൻറ്​ ക​മ്മി​റ്റി​യും രൂ​പ​വ​ത്​​ക​രി​ച്ചു.

ഓ​ക്‌​സി​ജ​ന്‍ നി​റ​ക്കാ​വു​ന്ന സി​ലി​ണ്ട​റു​ക​ള്‍ കൈ​വ​ശ​മു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും പ​ട്ടി​ക അ​നു​സ​രി​ച്ചാ​ണ് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ സി​ലി​ണ്ട​റു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക. സി​ലി​ണ്ട​റു​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​നാ​യ ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​റും വൈ​സ് ചെ​യ​ര്‍മാ​നാ​യ മ​ല​പ്പു​റം സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി​യും ചേ​ര്‍ന്ന് പി​ടി​ച്ചെ​ടു​ക്കും.

പി​ടി​ച്ചെ​ടു​ക്കു​ന്ന സി​ലി​ണ്ട​റു​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ മാ​നേ​ജ്‌​മെൻറ്​ ക​മ്മി​റ്റി വൃ​ത്തി​യാ​ക്കി അ​ണു​ന​ശീ​ക​ര​ണം വ​രു​ത്തി ഓ​ക്‌​സി​ജ​ന്‍ നി​റ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. പി​ടി​ച്ചെ​ടു​ത്ത സി​ലി​ണ്ട​റു​ക​ളു​ടെ എ​ണ്ണം, മ​റ്റു വി​വ​ര​ങ്ങ​ള്‍, മ​ഹ​സ്സ​ര്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന വി​ശ​ദ റി​പ്പോ​ര്‍ട്ട് ഓ​ക്‌​സി​ജ​ന്‍ മാ​നേ​ജ്‌​മെൻറ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​നാ​യ ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് സ​മ​ര്‍പ്പി​ക്കും.

Tags:    
News Summary - Famine in Malappuram too: There is no oxygen generator in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.