വി​ജ​യ​നും ഭാ​ര്യ അ​മ്പി​ളി​യും നോ​മ്പ് തു​റ​ക്കു​ന്നു

നോമ്പനുഷ്ഠിച്ച് വി​ജ​യ​നും അ​മ്പി​ളി​യും

ക​രി​ങ്ക​ല്ല​ത്താ​ണി: ക​രി​ങ്ക​ല്ല​ത്താ​ണി ആ​ളി​യ​ത്ത് വി​ജ​യ​നും ഭാ​ര്യ അ​മ്പി​ളി​യും മൂ​ന്നു വ​ർ​ഷ​മാ​യി റ​മ​ദാ​ൻ വ്ര​തം അ​നു​ഷ്ഠി​ക്കു​ന്നു. രാ​ത്രി​യി​ൽ ത​ന്നെ അ​ത്താ​ഴ​ത്തി​നു​ള്ള വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി വെ​ച്ച്​ സു​ബ്​​ഹ്​ ബാ​ങ്കി​ന് തൊ​ട്ടു​മു​മ്പാ​യി ക​ഴി​ക്കും.

നോ​മ്പു​തു​റ​ക്ക് കാ​ര​ക്ക, ഈ​ത്ത​പ്പ​ഴം, എ​ണ്ണ പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​വും. പ​ത്തി​രി ഉ​ണ്ടാ​ക്കി പ​രി​ച​യ​മി​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്തു​നി​ന്ന്​ വാ​ങ്ങു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​തെ​ന്ന് വി​ജ​യ​ൻ പ​റ​ഞ്ഞു. മാം​സം മി​ക്ക ദി​വ​സ​വും ഉ​ണ്ടാ​വും.

കൂ​ടെ​യു​ള്ള സു​ഹൃ​ത്തു​ക്ക​ൾ നോ​മ്പ​നു​ഷ്ഠി​ക്കു​ന്ന​ത് ക​ണ്ടാ​ണ് നോ​മ്പ് എ​ടു​ത്തു തു​ട​ങ്ങി​യ​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. നോ​മ്പ​നു​ഷ്ഠാ​നം ശ​രീ​ര​ത്തി​ന് ഏ​റെ ആ​ശ്വാ​സം ന​ൽ​കി​യെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ജ​യ​ൻ സൗ​ദി​യി​ലെ ബി​ഷ​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ്.

Tags:    
News Summary - Fasting Vijay and Ambili

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.