മലപ്പുറം: വാർഡ് പുനർവിഭജന വിജ്ഞാപനത്തിന്റെ കരടുപട്ടികയിൽ മലപ്പുറം നഗരസഭയിൽ വർധിച്ചത് അഞ്ച് വാർഡുകൾ. നിലവിലെ 40 വാർഡുകൾ അതോടെ 45 ആയി മാറും. ഒന്നാം വാർഡായിരുന്ന പടിഞ്ഞാറേമുക്ക് 45ാം വാർഡായി മാറി.
രണ്ടാം വാർഡായിരുന്ന നൂറേങ്ങൽമുക്ക് ഒന്നാം വാർഡായി. ഈ ഭാഗത്ത് പുതുതായി വന്നത് വടക്കേപുറം (രണ്ട്) വാർഡാണ്. ഹോമിയോ ആശുപത്രി (വാർഡ് ഏഴ്), പാമ്പാട് (30), ഹാജിയാർപള്ളി (31), ചീരേങ്ങൽമുക്ക് (41) എന്നിവയാണ് പുതിയ വാർഡുകൾ. പടിഞ്ഞാറേമുക്കും നൂറേങ്ങൽമുക്കും വിഭജിച്ചാണ് രണ്ടാം വാർഡായ വടക്കേപുറം രൂപവത്കരിച്ചത്. ചോലക്കലും കാട്ടുങ്ങലും മുണ്ടുപറമ്പും വിഭജിച്ച് ഹോമിയോ ആശുപത്രി വാർഡും നഗരസഭയിലെ തന്നെ ഏറ്റവും വലിയ വാർഡായ കൈനോട് വിഭജിച്ച് പാമ്പാടും കൈനോടിനൊപ്പം മുതുവത്തുപറമ്പ്, കോൽമണ്ണ വാർഡുകൾ വിഭജിച്ച് ഹാജിയാർപള്ളിയും രൂപവത്കരിച്ചു. പൊടിയാട്, പെരുമ്പറമ്പ്, ആലത്തൂർപടി വാർഡ് വിഭജിച്ച് ചീരേങ്ങൽമുക്ക് വാർഡും രൂപവത്കരിച്ചു.
പുതുതായി രൂപവത്കരിച്ച വടക്കേപുറം വാർഡിൽ 1,461 ആണ് ജനസംഖ്യ കണക്കാക്കുന്നത്. ഹോമിയോ ആശുപത്രി (1,527), പാമ്പാട് (1,654), ഹാജിയാർപള്ളി (1,452), ചീരേങ്ങൽ (1,530) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ജനസംഖ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.