കരിപ്പൂർ: നിരവധി തവണ സമയം മാറ്റിയ വിമാനം ഒടുവിൽ റദ്ദാക്കി, കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ശനിയാഴ്ച ദുബൈയിേലക്ക് സർവിസ് നടത്തേണ്ടിയിരുന്ന സ്പൈസ് ജെറ്റിെൻറ വിമാനമാണ് നിരവധി തവണ സമയം മാറ്റിയതിന് ശേഷം റദ്ദാക്കിയത്. അതിനിടെ, ഞായറാഴ്ചയിലെ ദുബൈ സർവിസ് തിങ്കളാഴ്ചയിലേക്ക് പുനഃക്രമീകരിച്ചു.
ശനിയാഴ്ച പുലർച്ച 1.30ന് പുറപ്പെടുമെന്നാണ് ആദ്യം യാത്രക്കാരെ അറിയിച്ചത്. എന്നാൽ, അത് യാത്രക്കാരെ മുൻകൂട്ടി അറിയിച്ച് സമയം മാറ്റി. വൈകീട്ട് 7.05ന് പുറപ്പെടുമെന്നായിരുന്നു അറിയിച്ചത്. ഈ വിമാനത്തിൽ പുറപ്പെടാൻ എത്തിയ യാത്രക്കാരോടാണ് വിമാനം വീണ്ടും സമയം മാറ്റിയിട്ടുണ്ടെന്നും ഞായറാഴ്ച രാവിലെ എട്ടിന് പുറപ്പെടുമെന്നുമായിരുന്നു മറുപടി. ഇതനുസരിച്ച് ഞായറാഴ്ച എത്തിയപ്പോൾ ആദ്യം രാവിലെ 11നും പിന്നീട് ഉച്ചക്കും പുറപ്പെടുമെന്ന് വിമാനകമ്പനി അധികൃതർ അറിയിച്ചു. ഒടുവിൽ വൈകീട്ടാണ് വിമാനം റദ്ദായതായി അറിയിച്ചത്. ഇതോടെ, യാത്ര മുടങ്ങിയവർ വിമാനകമ്പനിക്ക് മുന്നിൽ പ്രതിഷേധിച്ചു. സാേങ്കതിക തകരാറിനെ തുടർന്ന് വിമാനം ഡൽഹിയിലാണെന്ന് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. വിവിധയിടങ്ങളിൽനിന്ന് എത്തിയ 130ഒാളം പേരുടെ യാത്രയാണ് മുടങ്ങിയത്. വിമാനം വൈകിയതിനെ തുടർന്ന് താമസ സൗകര്യമോ നഷ്ടപരിഹാരമോ മറ്റ് സൗകര്യങ്ങളോ ഏർപ്പെടുത്തിയില്ലെന്ന് യാത്രക്കാർ പറഞ്ഞു. ടിക്കറ്റ് എടുത്തവർ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരുന്നു. യാത്ര മുടങ്ങിയതോടെ വീണ്ടും പരിശോധന നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.