പെരുവള്ളൂർ: ഓണ വിപണിയിൽ ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താൻ പെരുവള്ളൂരിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ബേക്കറി ഉൽപന്നങ്ങൾ നിർമിക്കുന്നത് കണ്ടെത്തിയ സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചു. മലീമസമായ സാഹചര്യത്തിൽ കായ വറുത്തത് നിർമിക്കുന്ന ബേക്കറി യൂനിറ്റിനെതിരെയാണ് പെരുവള്ളൂർ ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫിസർ ഡോ.എം.വി. ഫൗസിയയുടെ നിർദേശപ്രകാരം നടപടി എടുത്തത്.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലൈജു ഇഗ്നേഷ്യസിന്റെ നേതൃത്വത്തിൽ കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കേസെടുക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പാക്കിങ്ങിന് കൂട്ടിയിട്ട 13 കിലോയോളം കായ വറുത്തത് സ്ക്വാഡ് നശിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുശ്രീ പരിശോധനയിൽ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഡോക്ടർ ഫൗസിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.