കോട്ടക്കല്‍: കാല്‍നടയാത്രികര്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്നതിനിടെ ചില ഡ്രൈവർമാർ ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ലെന്ന തരത്തില്‍ വാഹനവുമായി ചീറിപ്പാഞ്ഞു. മറ്റു ചിലരാകട്ടെ വാഹനം നിർത്തി ആളുകൾ റോഡ് മുറിച്ചുകടക്കും വരെ കാത്തുനിന്നു. സീബ്രാലൈനിൽ നിർത്തി വാഹനം മുന്നോട്ടെടുത്തവർ പത്ത് മീറ്ററിനപ്പുറം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിന് കൈ കാട്ടിയപ്പോൾ ഒന്ന് ആശങ്കിച്ചു. എന്നാൽ, ഉദ്യോഗസ്ഥർ മധുരം നൽകിയപ്പോൾ ആശങ്ക ചിരിയിലേക്ക് വഴിമാറി. മധുരത്തിനൊപ്പം സീബ്രാലൈനിൽ വാഹങ്ങൾ പാലിക്കേണ്ട നിയമവും ജാഗ്രതയും വിവരിച്ചാണ് ഡ്രൈവർമാരെ യാത്രയാക്കിയത്. കോട്ടക്കല്‍ കൊളത്തുപ്പറമ്പിന് സമീപമാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. എന്‍ഫോഴ്സ്മെന്റ് എം.വി.ഐ കെ. നിസാര്‍, എ.എം.വി.ഐമാരായ ഷൂജ മാട്ടട, എം. സലീഷ് എന്നിവരും പരിശോധനക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.