മലപ്പുറം: കാക്കഞ്ചേരിയിലെ വെയർഹൗസിൽ നിന്ന് 1.67 കോടി രൂപ വിലയുള്ള വിദേശ നിർമിത സിഗരറ്റ് പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻറീവ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സിഗരറ്റുകൾ അടങ്ങിയ 33 പെട്ടികൾ പിടികൂടിയത്. 1,67,44,000 രൂപ വില വരുന്ന കൊറിയൻ നിർമിത എസ്സെ ലൈറ്റ്സ്, എസ്സെ സ്പെഷൽ ഗോൾഡ് ബ്രാൻഡുകളിലുള്ള 12,88,000 സിഗരറ്റുകളാണ് കണ്ടെടുത്തത്.
ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഒന്നും രേഖപ്പെടുത്താത്ത ഈ സിഗരറ്റ് പാക്കറ്റുകൾ ഡൽഹി, ഗുജറാത്ത്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് അയച്ചവയാണെന്നും വിവിധ തുറമുഖങ്ങളിലൂടെ കൊണ്ടുവന്നവയാണെന്നും കണ്ടെത്തി. രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.