ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്ത ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉറ്റവരെ തിരയുന്നവർ

ഫലസ്തീനിൽ വംശഹത്യ നടത്തുന്നത് ഭീകരരുടെ ലോകമുന്നണി -ഡോ. അബ്ദുസ്സലാം അഹ്മദ്

മ​ല​പ്പു​റം: ഫ​ല​സ്തീ​ൻ പോ​രാ​ട്ട​ത്തോ​ട് ഐ​ക്യ​പ്പെ​ട്ടും ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന അ​ധി​നി​വേ​ശ​ത്തി​നും ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ത്വ ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​ക്കു​മെ​തി​രെ സോ​ളി​ഡാ​രി​റ്റി ജി​ല്ല ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത് ന​ട​ത്തി​യ പ്ര​തി​രോ​ധ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത് ആ​യി​ര​ങ്ങ​ൾ. ‘സ​യ​ണി​സ്റ്റ്-​ഹി​ന്ദു​ത്വ വം​ശീ​യ​ത​ക്കെ​തി​രെ അ​ണി​ചേ​രു​ക’ ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന റാ​ലി കി​ഴ​ക്കേ​ത​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച് ന​ഗ​രം​ചു​റ്റി ടൗ​ൺ​ഹാ​ൾ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി റാ​ലി​യി​ൽ അ​ണി​നി​ര​ന്ന​വ​ർ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം തീ​ർ​ത്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​പി. അ​ബ്ദു​ൽ ബാ​സി​ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ കാ​ര​ക്കു​ന്ന്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ്മ​ൽ കോ​ഡൂ​ർ, ജി​ല്ല നേ​താ​ക്ക​ളാ​യ സാ​ബി​ഖ് വെ​ട്ടം, യാ​സി​ർ കൊ​ണ്ടോ​ട്ടി, ജ​സീം സു​ൽ​ത്താ​ൻ, സ​ൽ​മാ​നു​ൽ ഫാ​രി​സ്, വാ​ഹി​ദ് കോ​ഡൂ​ർ, ഹാ​രി​സ് പ​ട​പ്പ​റ​മ്പ്, അ​മീ​ൻ വേ​ങ്ങ​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വം​ശീ​യ ഭീ​ക​ര​ർ ഒ​ന്നി​ച്ച ലോ​ക​മു​ന്ന​ണി​യാ​ണ് ഫ​ല​സ്തീ​നി​ൽ വം​ശ​ഹ​ത്യ ന​ട​ത്തു​ന്ന​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി​യം​ഗം ഡോ. ​അ​ബ്ദു​സ്സ​ലാം അ​ഹ്മ​ദ് പറഞ്ഞു. ഇ​ന്ത്യ​യ​ട​ക്കം സ​ഖ്യം ചേ​ർ​ന്ന ഈ ​വം​ശീ​യ കൂ​ട്ടു​കെ​ട്ടി​നെ​തി​രെ ശ​ബ്ദി​ക്ക​ണ​മെ​ന്ന് അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു. സോ​ളി​ഡാ​രി​റ്റി ജി​ല്ല ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന പ്ര​തി​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹ​മാ​സ് നേ​താ​വ് ഖാ​ലി​ദ് മി​ശ്അ​ൽ ഓ​ൺ​ലൈ​ൻ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ സം​സാ​രി​ച്ചു. സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ടി. സു​ഹൈ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മീ​ർ ഫൈ​സ​ൽ മു​ഖ്യാ​തി​ഥി​യാ​യി. നൂ​ഹ് വം​ശ​ഹ​ത്യ​ക്കി​ര​യാ​യ ഹ​രി​യാ​ന സ്വ​ദേ​ശി മു​ഹ്സി​ൻ, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഹി​ന്ദ് സെ​ക്ര​ട്ട​റി ഡോ. ​മു​ഹ്‌​യു​ദ്ദീ​ൻ ഖാ​സി, അ​ഡ്വ. വി.​ആ​ർ. അ​നൂ​പ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ബി.​എ​സ്. ബാ​ബു​രാ​ജ്, എ​സ്.​ഐ.​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വാ​ഹി​ദ് ചു​ള്ളി​പ്പാ​റ, ജി.​ഐ.​ഒ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹാ​ന അ​ബ്ദു​ല്ല​ത്തീ​ഫ്, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി വ​നി​ത വി​ഭാ​ഗം ജി​ല്ല പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. സാ​ജി​ദ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ന്‍റ് നാ​സ​ർ കീ​ഴു​പ​റ​മ്പ്, എ​സ്.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​പി. ത​ഹ്സീ​ൻ, ജി.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി. ​ജ​ന്ന​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ല പ്ര​സി​ഡ​ന്‍റ് ഡോ. ​ന​ഹാ​സ് മാ​ള സ​മാ​പ​ന​വും നി​ർ​വ​ഹി​ച്ചു. സോ​ളി​ഡാ​രി​റ്റി ജി​ല്ല പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​പി. അ​ബ്ദു​ൽ ബാ​സി​ത് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ൽ​മാ​നു​ൽ ഫാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു.

അ​ൽ ജാ​മി​യ വി​ദ്യാ​ർ​ഥി മി​ൻ​ഹാ​ൽ താ​ജു​ദ്ദീ​ൻ ഖി​റാ​അ​ത്‌ ന​ട​ത്തി. പ​രി​പാ​ടി​യി​ൽ സ​മീ​ർ ബി​ൻ​സി, അ​മീ​ൻ യാ​സി​ർ, എ​സ്.​ഐ.​ഒ അ​ൽ ജാ​മി​യ സം​വേ​ദ​ന വേ​ദി എ​ന്നി​വ​രു​ടെ ക​ലാ​വി​ഷ്കാ​ര​ങ്ങ​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - Genocide in Palestine - world front of terrorists -Dr. Abdussalam Ahmad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.