ചേലേമ്പ്ര: ദേശീയപാത നിർമാണം നടക്കുന്ന ഇടിമുഴിക്കലിൽ സർവിസ് റോഡുകളിൽ ഹമ്പുകൾ സ്ഥാപിച്ചു. അടുത്തിടെ ഇവിടെ അടിപ്പാത തുറന്നുകൊടുത്തിരുന്നു.
സർവിസ് റോഡിൽ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടം ഉണ്ടാക്കുമെന്നതിനാലാണ് ഹമ്പ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നത്. അടിപ്പാതക്ക് സമീപം ഇരു സർവിസ് റോഡുകളിലുമാണ് ഹമ്പുകൾ സ്ഥാപിച്ചത്. യൂനിവേഴ്സിറ്റി ഭാഗത്തേക്കുള്ള റോഡിൽ ഇടിമുഴിക്കൽ ക്ഷേത്രത്തിനു മുൻവശവും കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിൽ കൊളക്കുത്ത് റോഡ് ജങ്ഷന് മുകളിലായുമാണ് ഹമ്പുകൾ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.