ഫാസ്റ്റ്ഫുഡ് കടകളിൽ മിന്നൽ പരിശോധന

മമ്പാട്: ശുചിത്വാരോഗ്യ പരിശോധനയുടെ ഭാഗമായി മമ്പാട്, വടപുറം ടൗണിലും പരിസരങ്ങളിലുമുള്ള ഫാസ്റ്റ് ഫുഡ് കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന.

ഗുണനിലവാരമില്ലാത്ത എണ്ണക്കടികൾ, ചപ്പാത്തി, പാൽ തുടങ്ങിയവയുടെ വിൽപന തടഞ്ഞു. ലൈസൻസ് നിബന്ധനകൾ പാലിക്കാത്ത ഒരു സ്ഥാപനത്തിന് 1000 രൂപയും നിയമ ലംഘനം കണ്ടെത്തിയ മറ്റു ഏഴ് സ്‌ഥാപനങ്ങൾക്ക് 1400 രൂപയും പിഴയിട്ടു. ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. ഷിജി ജോസ്, എം. പ്രഭാകരൻ, ജെ.എസ്. ഷിജോയ്, പഞ്ചായത്ത് ക്ലർക്കുമാരായ കെ.എം. ഷാജി, സി. അച്യുതൻ, ഡ്രൈവർ ടി.എം. സഫ്വാൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - inspection at fast food stores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.