മലപ്പുറം: ജില്ലയില്‍ എല്ലാ താലൂക്കുകളിലും കോഴിയിറച്ചി വില്പന കേന്ദ്രങ്ങള്‍ അടക്കമുള്ള മാംസ വില്പന ശാലകളില്‍ സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്ത പരിശോധന നടത്തി. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് തിങ്കളാഴ്ച ജില്ലയിലെ വിവിധ ഇടങ്ങളിൽ പരിശോധന നടന്നത്.
പരിശോധനയിൽ ഒാരോ കടകളിലും വ്യത്യസ്ത നിരക്കുകളാണ് കണ്ടെത്തിയത്. മൊത്തവിതരണ കേന്ദ്രങ്ങളില്‍ വലിയ തോതില്‍ കോഴികളെ മാര്‍ക്കറ്റിലേക്ക് എത്തിക്കാതെ ശേഖരിച്ച് വെക്കുന്നതും സംഘം കണ്ടെത്തി. കോഴിയിറച്ചിക്ക് 185 മുതല്‍ 250 രൂപ വരെയാണ് ഓരോ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയത്.
ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ജില്ലയില്‍ കോഴി വില ഉയരാന്‍ തുടങ്ങിയത്. മൂന്നാഴ്ച മുമ്പ് കിലോക്ക് 140 രൂപയുണ്ടായിരുന്ന കോഴിയിറച്ചിക്കാണ് ഇത്രയും മാറ്റം വന്നത്.
കഴിഞ്ഞ വര്‍ഷവും പെരുന്നാളിന് കോഴിവില 200 കടന്നിരുന്നു. എല്ലാ താലൂക്ക് തലങ്ങളിലെയും റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ച വൈകീട്ടോടെ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ കലക്ടര്‍ തുടര്‍നടപടി സ്വീകരിക്കും. ജില്ലയില്‍ ചൊവ്വാഴ്ചയും പരിശോധന തുടരും. ഏറനാട് താലൂക്കില്‍ മാത്രം 18 കേന്ദ്രങ്ങളിലാണ് വിലനിലവാരത്തില്‍ മാറ്റം കണ്ടെത്തിയത്. പരിശോധനക്ക് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ജവഹര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ്, അബ്ദുല്‍ നാസര്‍, സുല്‍ഫിക്കറലി എന്നിവർ പങ്കെടുത്തു.
'വില വർധനക്ക് കാരണം കോഴിത്തീറ്റ വില വർധിച്ചത്'
മലപ്പുറം: കോഴി വില വർധനക്ക് കാരണം േകാഴിത്തീറ്റ വില വർധിച്ചതാെണന്ന് കേരള ബ്രോയിലര്‍ ചിക്കന്‍ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 50 കിലാക്ക് 1,500 രൂപയായിരുന്ന കോഴിത്തീറ്റ 2,100 ആയി വർധിച്ചതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിെൻറ പ്രധാന കാരണം. ബലിപെരുന്നാളായതിനാൽ സീസൺ മുൻകൂട്ടി കണ്ടല്ല വില വർധിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരു കിലോ കോഴിക്ക് 96 രൂപ ചെലവ് വരും. കഴിഞ്ഞ മൂന്ന് മാസമായി കർഷകർ നഷ്ടം സഹിച്ച് 60-70 രൂപക്കാണ് വിൽപന നടത്തിയത്. നഷ്ടം വർധിച്ചതിനാൽ നിരവധി പേർ ഇൗ മേഖലയിൽനിന്ന് പിന്മാറിയിട്ടുണ്ട്. ഇവിടെ എല്ലാ വ്യാപാരികളും തമിഴ്നാടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കേരളത്തിൽ ബ്രോയിലർ ചിക്കൻ ഉൽപാദിപ്പിക്കാനാവശ്യമായ സാഹചര്യമില്ല. ഇതും വില കൂടാൻ കാരണമാണെന്ന് കോഓഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് അഞ്ചാലൻ ഷിഹാബ്, ഷിബിലി മക്കരപ്പറമ്പ് എന്നിവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.