കരുവാരകുണ്ട്: കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി ഇൻവെർട്ടർ എൽ.ഇ.ഡി ബൾബുകൾ വാങ്ങി കബളിപ്പിപ്പിക്കപ്പെട്ടത് ആയിരങ്ങൾ. മലപ്പുറം, പാലക്കാട് ജില്ലകളിലെ മിക്ക സി.ഡി.എസുകളിലും ബൾബ് വിതരണം നടത്തിയതായാണ് വിവരം. എന്നാൽ, പരാതിയുമായി ആരും പരസ്യമായി രംഗത്തുവരാത്തതിനാൽ വിവരം പുറത്തറിഞ്ഞില്ല. കാളികാവ് ബ്ലോക്കിന് കീഴിൽ കരുവാരകുണ്ട് പഞ്ചായത്തിലാണ് ആദ്യമായി ബൾബ് വിതരണം നടന്നത്.
ദിവസങ്ങൾക്കകം തന്നെ ബൾബുകൾ വാങ്ങിയവർ പരാതികളോടെ അവ തിരിച്ചേൽപ്പിക്കാൻ തുടങ്ങി. ഇതോടെ തൊട്ടടുത്ത തുവ്വൂർ, കാളികാവ്, എടപ്പറ്റ കുടുംബശ്രീകൾക്ക് കരുവാരകുണ്ട് കുടുംബശ്രീ അധ്യക്ഷ വിവരം നൽകുകയായിരുന്നു. അതോടെയാണ് അവർ പിന്മാറിയത്. എന്നാൽ വണ്ടൂർ, നിലമ്പൂർ ബ്ലോക്കുകളിലെ പല കുടുംബശ്രീകളും ബൾബുകൾ വിതരണം ചെയ്തിരുന്നു.
പദ്ധതി വളരെ മുമ്പ് നടപ്പാക്കിയ വള്ളിക്കുന്ന് കുടുംബശ്രീയാണ് ഉപഭോക്താക്കൾ കബളിപ്പിക്കപ്പെട്ട വിവരം കുടുംബശ്രീ ജില്ല മിഷനെ വിവരം അറിയിക്കുന്നത്. ഇതിന് പിന്നാലെ ജില്ല മിഷൻ നടത്തിയ അന്വേഷണത്തിലാണ് നിരവധി സി.ഡി.എസുകളിലായി ആയിരക്കണക്കിന് പേർ ബൾബുകൾ വാങ്ങി കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. എന്നാൽ ജില്ല മിഷന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലായിരുന്നു. ബൾബുകൾ വിതരണം ചെയ്ത കമ്പനിയോ കുറിച്ച വിവരങ്ങളോ ഫോൺ നമ്പറുകൾ പോലുമോ കുടുംബശ്രീ അധികൃതരുടെ കൈവശമില്ലാത്തതാണ് ഇവരെ വട്ടം കറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.