മലപ്പുറം: സാമൂഹിക ഇടപെടലുകളും ജനപക്ഷത്തുനിന്നുള്ള പ്രവർത്തനങ്ങളും ഇസ്ലാമിെൻറ ഭാഗമാണെന്നും ദേശീയതലത്തിലും കേരളത്തിലും ഇസ്ലാം മത ദർശനങ്ങളെ ജനമനസ്സുകളിൽ വികലമാക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം സംസ്ഥാന പ്രസിഡൻറ് പി.വി. റഹ്മാബി അഭിപ്രായപ്പെട്ടു.
'ഇസ്ലാം ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' കാമ്പയിനിെൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം മലപ്പുറം ജില്ല കമ്മിറ്റി മുനിസിപ്പൽ ഹാളിൽ സംഘടിപ്പിച്ച ചർച്ചസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇസ്ലാമിെൻറ ദർശനങ്ങൾ യഥാർഥ രൂപത്തിൽ മനസ്സിലാക്കിയ ഒരു മനുഷ്യനും ഭീകരനാവാൻ സാധിക്കുകയില്ലെന്നും അവർ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് പി. ഫാത്വിമ ടീച്ചർ അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ജില്ല പ്രസിഡൻറ് ഷിഫാന ബിൻത് സുബൈർ, ഫ്രറ്റേണിറ്റി സംസ്ഥാന സമിതി അംഗം ഷമീമ സക്കീർ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല വൈസ് പ്രസിഡൻറ് കെ.എ. സാഹിറ ടീച്ചർ, സംസ്ഥാന സമിതി അംഗം ടി.കെ. ജമീല, ജില്ല വൈസ് പ്രസിഡൻറ് ജമീല വാഴക്കാട്, കേന്ദ്ര ശൂറ അംഗം കെ.കെ. സുഹ്റ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല ജനറൽ സെക്രട്ടറി മുഹ്സിന ജഹാൻ സ്വാഗതവും ജോയൻറ് സെക്രട്ടറി പി.യു. ഫഹ്മിദ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.