മാധ്യമപ്രവർത്തകനെ സി.ഐ മർദിച്ച സംഭവം: തുടർനടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ

മലപ്പുറം: രാജ്യത്ത് നിലവിലുള്ള നീതിന്യായ വ്യവസ്ഥ നിയമം നടപ്പാക്കുന്നതിന് തികച്ചും പര്യാപ്തമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അതിനുവേണ്ടി ശ്രമിക്കരുതെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് റിയാസിനെ 2021 ജൂലൈ എട്ടിന് പുതുപ്പള്ളിയിൽ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനിടയിൽ തിരൂർ സർക്കിൾ ഇൻസ്പെക്ടർ മർദിച്ച സംഭവത്തിലാണ് കമീഷൻ ഉത്തരവ്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടക്കുന്ന അന്വേഷണത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ ടി.ഐ. ഫർഷാദിനെ തിരൂർ എസ്.എച്ച്.ഒ സ്ഥാനത്തുനിന്നും നീക്കി കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ നിയമിച്ചതായി ജില്ല പൊലീസ് മേധാവി കമീഷനെ അറിയിച്ചു.

ഇക്കാര്യത്തിൽ മലപ്പുറം ഡി.സി. ആർ.ബി, ഡി.വൈ.എസ്.പി അന്വേഷണം നടത്തി വരുന്നതായും റിപ്പോർട്ടിലുണ്ട്. പരാതി അടിസ്ഥാന രഹിതമാണെന്നാണ് സി.ഐ കമീഷനെ അറിയിച്ചത്. പരാതിക്കിടയാക്കിയ വിഷയത്തിൽ സി.ഐ നിയമാനുസൃതമല്ല പ്രവർത്തിച്ചതെന്ന് അദ്ദേഹത്തിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടികളിൽനിന്ന് വ്യക്തമാണെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു.

Tags:    
News Summary - Journalist assaulted: Human Rights Commission calls for action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.