മങ്കട: ജീവിതത്തിെൻറ വലിയൊരുപങ്ക് പാടത്തും പറമ്പിലുമായി ജന്മികള്ക്ക് വേണ്ടി നെല്ലുകൊയ്തും അധ്വാനിച്ചും കഴിഞ്ഞ പടുവില്‍ കാളി 82ാം വയസ്സില്‍ ആദ്യമായി സ്വന്തം വിളകൊയ്തു. മങ്കട പടുവില്‍ പരേതനായ കാരിയുടെ ഭാര്യ കാളിയാണ് തെൻറ മകന് ഗോപാലന് മങ്കടയും കുടുംബവും നട്ടുനനച്ച് വളര്‍ത്തിയ 10 സെൻറ് ഭൂമിയിലെ നെല്ല് കൊയ്തത്.
കൊയ്ത്തുപാട്ടും ആരവങ്ങളുമില്ലാതെ യന്ത്രമുരള്ച്ചകള് മാത്രം കേട്ടുവരുന്ന വയലുകളിലെ പതിവുതെറ്റിച്ച് കാളി പഴയ ജീവിതാനുഭവങ്ങളുടെ നെല്ക്കതിര് കൊയ്തെടുത്തു. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും അഞ്ചു മക്കളെയും പഠിപ്പിച്ച് നല്ലനിലയിലെത്തിക്കാന്‍ കാളിക്ക് കഴിഞ്ഞിട്ടുണ്ട്.
പടിഞ്ഞാറ്റുമുറി ബി.എഡ് കൊളജിലെ പ്രിന്‍സിപ്പല്‍ കൂടിയായ ഗോപാലന് മങ്കടയാണ് ഇത്തവണ സ്വന്തമായി കൃഷിയിറക്കി അമ്മയ്ക്ക് കൊയ്യാന്‍ അവസരമൊരുക്കിയത്. ഗോപാലന് മാഷും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് ഞാറ് നട്ടത്. മക്കള്‍ക്ക് കൃഷിപാഠം പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗോപാലന് മാഷ് മക്കളെ ചളിയിലിറക്കി ഞാറു നടാന്‍ പരിശീലിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.