സൂപ്പർ താരം മോഹൻലാലിെൻറ ജന്മദിനത്തോടനുബന്ധിച്ച് താരത്തിെൻറ നൂറ് ചിത്രങ്ങൾ വരച്ച് വൈഷ്ണവ്. ഒരേസമയം രണ്ട് കൈകൾ ഉപയോഗിച്ചാണ് വൈഷ്ണവ് ചിത്രം വരച്ചത്. ലാൽ അഗത്ത് എത്തിയതു മുതൽ ഇതേ വരെയുള്ള സിനിമകളിലെ വിവിധ മുഖങ്ങളാണ് ബ്രഷിലൂടെ കോറിയിട്ടത്. സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ് ലാലിെൻറ കടുത്ത ആരാധകനായ വൈഷ്ണവ്.
ആറാം ക്ലാസ് മുതൽ ചിത്രകലയിൽ മികവ് തെളിയിച്ച വൈഷ്ണവ് ഒരേസമയം രണ്ടു കൈകൾ കൊണ്ട് വിത്യസ്തമായ രണ്ടു ചിത്രങ്ങൾ വരക്കുന്ന സ്റ്റെൻസിൽ ആർട്ട് പരിശീലിച്ചത് അടുത്തിടെയാണ്. കാളികാവിലെ സ്വർണ പണിക്കാരൻ വീതനശ്ശേരി ഗോപിയുടെ മകനായ വൈഷ്ണവ് ചിത്രകലയിൽ അത്ഭുതം തന്നെയാണ്.
പ്രകൃതിയെയും മനുഷ്യനെയും കടലാസിൽ ആവാഹിച്ച് വൈഷ്ണവ് തീർത്ത ചിത്രങ്ങൾ കണ്ടാൽ ആരുടെയും കണ്ണുടക്കും. മലപ്പുറം മഅ്ദിൻ എൻജിനീയറിങ് കോളജിലെ ഒന്നാംവർഷ വിദ്യാർഥിയാണ്. ലോക്ഡൗൺ കാലഘട്ടത്തിൽ ഒട്ടേറെ ചിത്രങ്ങൾ പലർക്കും വരച്ചുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.