കൽപകഞ്ചേരി: വളവന്നൂർ വരമ്പനാല തയ്യിലപ്പടിയിലെ അടച്ചിട്ടവീട്ടിൽനിന്ന് 16 പവൻ സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ. കുറ്റിപ്പുറം കാലടി സ്വദേശി നടുത്തൊടിയിൽ സലാമിനെയാണ് (48) കൽപകഞ്ചേരി എസ്.എച്ച്. കെ. സുശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാര്യയുമായി ഹജ്ജ് തീർഥാടനത്തിന് പോയ കുറുക്കോളി മുഹമ്മദ് ബഷീറിന്റെ വീട്ടിൽ ശനിയാഴ്ചയാണ് മോഷണം നടന്നത്.
വീടിന്റെ പിൻവശത്തെ ഗ്രിൽസ് തകർത്ത് അകത്തുകയറി കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 16 പവൻ സ്വർണവും 1,20,250 രൂപയും ഒമ്പത് വാച്ചുകളുമാണ് മോഷണം പോയത്. ഇവ പ്രതിയുടെ കുറുക്കോൾ കുന്നിലെ വാടകവീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്രതിയെ മോഷണം നടത്തിയ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പ്രതിയ കാണാൻ നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
മോഷണം നടന്ന വീടിന് സമീപത്ത് സംശയാസ്പദമായി നിർത്തിയിട്ട ബൈക്കിന്റെ നമ്പർ അയൽവാസിയായ പി. അബ്ദുസ്സലാം എന്ന കുഞ്ഞുട്ടി പൊലീസിന് കൈമാറിയതോടെയാണ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാനായത്. പ്രതിയ കൂടുതൽ ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ ജനുവരിയിൽ കുറുക്കോൾ കുന്നിലെ വീട്ടിൽ മോഷണം നടത്തിയതും ഇയാളാണെന്ന് തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.