മേ​ല​ങ്ങാ​ടി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ

കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു; നാല് പേർക്ക് പരിക്ക്

ക​ൽ​പ​ക​ഞ്ചേ​രി: ക​ൽ​പ​ക​ഞ്ചേ​രി മേ​ല​ങ്ങാ​ടി​യി​ൽ കാ​ർ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.45നാ​യി​രു​ന്നു അ​പ​ക​ടം. പു​ത്ത​ന​ത്താ​ണി ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​റാ​ണ് എ​തി​ർ​ദി​ശ​യി​ൽ പോ​വു​ക​യാ​യി​രു​ന്ന ര​ണ്ട് ബൈ​ക്കു​ക​ളി​ലും നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ലും ഇ​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​ത്തെ ക​ട​ക്കും നാ​ശം സം​ഭ​വി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ ക​ൽ​പ​ക​ഞ്ചേ​രി സ്വ​ദേ​ശി കോ​ത​ങ്ക​ള​ത്തി​ൽ ജ​ലീ​ൽ, ക​ട​യു​ട​മ ക​ല്ല​ൻ ജ​ലീ​ൽ, ബൈ​ക്ക് യാ​ത്രി​ക​രാ​യ വെ​ള്ള​ച്ചാ​ൽ സ്വ​ദേ​ശി സ​ന​ൽ, ക​ൽ​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വി.​ഇ.​ഒ ലെ​നി​ൻ പീ​റ്റ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കൈ​ക്ക് പ​രി​ക്കേ​റ്റ ലെ​നി​ൻ പീ​റ്റ​റി​നെ വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ടു​ങ്ങാ​ത്തു​കു​ണ്ട് സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ന്റെ അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - The car hit three vehicles; Four people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.