ക​ല്ലി​ങ്ങ​ൽ പ​റ​മ്പ് എം.​എ​സ്.​എം സ്കൂ​ൾ മാ​നേ​ജ​ർ കോ​ട്ട​യി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് അ​രു​ണി​മ​ക്ക് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു.

കൂ​ടെ മാ​താ​വ് സ​ര​ള​കു​മാ​രി

500 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി അ​രു​ണി​മ​യു​ടെ ‘വ​ർ​ത്ത​മാ​ന ക​ട​ലാ​സ്’

ക​ൽ​പ​ക​ഞ്ചേ​രി: മാ​ധ്യ​മം ദി​ന​പ​ത്രം അ​ട​ക്കം മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് മു​ഖ്യ​ധാ​രാ പ​ത്ര​ങ്ങ​ളി​ലെ പ്ര​ധാ​ന വാ​ർ​ത്ത​ക​ൾ കോ​ർ​ത്തി​ണ​ക്കി ക​ൽ​പ​ക​ഞ്ചേ​രി ക​ല്ലി​ങ്ങ​ൽ​പ​റ​മ്പ് സ്വ​ദേ​ശി സി.​പി. അ​രു​ണി​മ ഒ​രു​ക്കു​ന്ന വ​ർ​ത്ത​മാ​ന ക​ട​ലാ​സ് എ​ന്ന വാ​ർ​ത്ത പ​ര​മ്പ​ര 500 എ​പ്പി​സോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്നു.

ക​ല്ലി​ങ്ങ​ൽ പ​റ​മ്പ് എം.​എ​സ്.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ അ​രു​ണി​മ എ​ല്ലാ ദി​വ​സ​വും അ​ഞ്ച് മി​നി​റ്റോ​ളം ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ ആ​ണ് അ​വ​ത​രി​പ്പി​ക്കു​ക. സ്കൂ​ളി​ൽ പോ​കു​ന്ന​തി​ന് മു​മ്പ് വീ​ട്ടി​ലി​രു​ന്നാ​ണ് പ​ത്ര​ങ്ങ​ൾ നോ​ക്കി മൊ​ബൈ​ൽ ഫോ​ണി​ൽ വാ​ർ​ത്ത വാ​യ​ന റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന് വാ​ട്സ്ആ​പ് മു​ഖേ​ന​യാ​ണ് വാ​ർ​ത്ത​ക​ൾ ശ്രോ​താ​ക്ക​ളു​ടെ കാ​തു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

വാ​ക്ചാ​തു​ര്യം കൊ​ണ്ടും ത​ന​ത് ശൈ​ലി കൊ​ണ്ടും ശ്രോ​താ​ക്ക​ളു​ടെ മ​നം ക​വ​ർ​ന്ന വ​ർ​ത്ത​മാ​ന ക​ട​ലാ​സ് നി​ര​വ​ധി ആ​ളു​ക​ളാ​ണ് വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ ദി​നം​പ്ര​തി ഷെ​യ​ർ ചെ​യ്യു​ന്ന​ത്.സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി ശ്രോ​താ​ക്ക​ളു​മു​ണ്ട്. എം.​എ​സ്.​എം സ്കൂ​ൾ മാ​നേ​ജ​ർ കോ​ട്ട​യി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ്, പ്രി​ൻ​സി​പ്പ​ൽ ഷാ​ജി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ. അ​ബ്ദു​ൽ വ​ഹാ​ബ് എ​ന്നി​വ​ർ അ​രു​ണി​മ​യെ ഉ​പ​ഹാ​രം ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു.

പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​തോ​ടൊ​പ്പം സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വാ​ർ​ത്താ​വാ​യ​ന മ​ത്സ​ര​ത്തി​ൽ ജി​ല്ല ത​ല​ത്തി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ ച​രി​ത്ര ര​ച​ന, ക​വി​ത ര​ച​ന, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ​യി​ലും ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, സ​ര​ള​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ അ​രു​ൺ.

Tags:    
News Summary - Arunima's 'Newspaper' completes 500 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.