കൽപകഞ്ചേരി: താൻ പഠിക്കുന്ന സ്കൂളിെൻറ അവസ്ഥ മുഖ്യമന്ത്രിയെ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ കൊച്ചുമിടുക്കിയെ കാണാൻ എം.എൽ.എ വീട്ടിലെത്തി. പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ച റൗള റബാദ് എന്ന ഏഴ് വയസ്സുകാരിയെ കാണാനാണ് കുറുക്കോളി മൊയ്തീൻ എം.എൽ.എ വീട്ടിലെത്തിയത്.
വേണ്ടത്ര ക്ലാസ് മുറികളില്ലാതെ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന കൽപകഞ്ചേരി ജി.എൽ.പി സ്കൂളിെൻറ ദയനീയാവസ്ഥയാണ് വിഡിയോ സന്ദേശത്തിലൂടെ റൗള പറഞ്ഞത്. വിഡിയോ വൈറലായതോടെയാണ് എം.എൽ.എ വീട്ടിലെത്തി അഭിനന്ദിക്കുകയും ഉപഹാരം നൽകുകയും ചെയ്തത്. സ്കൂളിലെ അധ്യാപകരും പി.ടി.എ അംഗങ്ങളും നൽകിയ നിവേദനം വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയെന്നും അടുത്ത സാമ്പത്തിക വർഷം പ്ലാൻ ഫണ്ടിൽ നിന്ന് 18 ക്ലാസ് മുറികളുള്ള കെട്ടിടം നിർമിക്കാൻ ഫണ്ട് ആവശ്യപ്പെടുമെന്നും എം.എൽ.എ പറഞ്ഞു. ചേരപ്പൊളിക്കൽ റുമാസ് ബാബുവിെൻറയും അധ്യാപിക അസ്മാബിയുടെയും മകളാണ്. സഹോദരി റദ്വ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.