ക​രു​വാ​ര​കു​ണ്ട് സം​സ്ഥാ​ന​പാ​ത​യി​ൽ കൂ​ടി​നി​ന്ന​വ​ർ​ക്കു നേ​രെ ആ​ന പാ​ഞ്ഞ​ടു​ക്കു​ന്നു

പട്ടാപ്പകൽ സംസ്ഥാനപാതയിൽ കാട്ടാനകളുടെ വിഹാരം

കരുവാരകുണ്ട്: പട്ടാപ്പകൽ സംസ്ഥാന പാതയോരത്ത് സ്കൂളിനും മദ്റസക്കുമടുത്ത് കാട്ടാനകളുടെ സ്വൈരവിഹാരം. കരുവാരകുണ്ട്-മേലാറ്റൂർ റോഡിൽ ഇരിങ്ങാട്ടിരി സ്കൂൾപടിയിലാണ് ബുധനാഴ്ച ഉച്ചക്ക് രണ്ട് ആന എത്തിയത്. നാട്ടുകാരും പൊലീസും ആർ.ആർ.ടിയും മണിക്കൂറുകളോളം പണിപ്പെട്ടാണ് ആനകളെ വൈകീട്ട് നാലോടെ കാടുകയറ്റിയത്.പറയന്മാട് വനമേഖലയിൽനിന്ന് എത്തുന്ന ആനകൾ മൂന്ന് ദിവസമായി പനഞ്ചോല, നിലമ്പതി ഭാഗങ്ങളിൽ നാശം വിതച്ചിരുന്നു.

ചൊവ്വാഴ്ചയും ഇറങ്ങിയ ആനകൾ രാത്രിയിൽ പുത്തനഴി കവലക്ക് സമീപം സംസ്ഥാനപാത മറികടന്ന് ചക്കംപിലാവിൽ എത്തുകയായിരുന്നു. നേരം പുലർന്നതോടെ തിരികെ പോകാൻ സാധിക്കാത്തതിനാൽ ആനകൾ ഇരിങ്ങാട്ടിരി പള്ളിയുടെ ഉടമസ്ഥതയിലെ തോട്ടത്തിൽ തമ്പടിച്ചു. രാവിലെ 10 ഓടെ പുല്ല് ശേഖരിക്കാനെത്തിയ സ്ത്രീകളാണ് ആനകളെ കണ്ടത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉച്ചക്ക് ഒന്നോടെ ഒരാന തിരികെ പോയി. തടിച്ചുകൂടിയ ആളുകളെ കണ്ട് വിറളിപൂണ്ട കൊമ്പൻ നാലുപാടും ഓടിയത് പ്രദേശത്ത് ഏറെ നേരം ഭീതി പരത്തി. ആർ.ആർ ടീമിന്റെ പരിശ്രമത്തിലാണ് വൈകീട്ട് നാലോടെ കൊമ്പനും റോഡ് കടന്നുപോയത്. ഈ ഭാഗങ്ങളിൽ ആനകൾ വ്യാപക കൃഷിനാശവുമുണ്ടാക്കി. മഴയും വിവരമറിഞ്ഞ് ജനം കൂട്ടമായെത്തിയതും തടസ്സമാവുകയും ചെയ്തു.

ര​ക്ഷി​താ​ക്ക​ളു​ടെ ച​ങ്കി​ടി​പ്പേ​റ്റി ആ​ന​ക​ൾ 

ക​രു​വാ​ര​കു​ണ്ട്: പു​ത്ത​ന​ഴി ക​വ​ല​യു​ടെ​യും സ്കൂ​ളി​ന്റെ​യും ഇ​ട​യി​ലു​ള്ള ന​മ​സ്കാ​ര​പ്പ​ള്ളി​യു​ടെ പി​ന്നി​ലു​ള്ള തോ​ട്ട​ത്തി​ലാണ്​ ആനകൾ ത​മ്പ​ടി​ച്ചത്​. ഇ​തി​ന്റെ തൊ​ട്ട​ടു​ത്ത ച​ക്കം​പി​ലാ​വ് റോ​ഡി​ലൂ​ടെ​യും മ​റ്റും നി​ര​വ​ധി കു​ട്ടി​ക​ൾ മ​ദ്റ​സ​യി​ലേ​ക്കും സ്കൂ​ളി​ലേ​ക്കും പോ​യി​രു​ന്നു. കു​ട്ടി​ക​ൾ പോ​യി​ക്ക​ഴി​ഞ്ഞ് രാ​വി​ലെ 10 ഓ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ആ​ന​ക​ളെ ക​ണ്ട​ത്. ഉ​ട​ൻ തൊ​ട്ട​ടു​ത്തെ സ്കൂ​ളി​ൽ ആ​ദ്യം വി​വ​ര​മ​റി​യി​ച്ചു. ഇ​തോ​ടെ അ​ധ്യാ​പ​ക​ർ ജാ​ഗ്ര​ത കാ​ട്ടി.

വൈ​കീ​ട്ട്​ ആ​ന​ക​ൾ കാ​ടു​ക​യ​റി​യ​തോ​ടെ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ്വാ​സ​മാ​യ​ത്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​വും ആ​ന​ക​ൾ ഇ​റ​ങ്ങി​യി​ട്ടും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​തി​രു​ന്ന വ​നം വ​കു​പ്പി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച​യും ഉ​ച്ച​യോ​ടെ​യാ​ണ് അ​വ​രെ​ത്തി​യ​ത്. മ​ല​യോ​ര പാ​ത വ​ട്ട​മ​ല വ​ഴി തി​രി​ച്ചു​വി​ടു​ക​യും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ സൗ​രോ​ർ​ജ വേ​ലി നി​ർ​മി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.



Tags:    
News Summary - wild elephants on the state highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.