കോട്ടക്കൽ: ആധുനിക സൗകര്യങ്ങളോടെ കോട്ടക്കൽ വൈദ്യുതി ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. സ്റ്റാൻഡിന് മുൻവശത്തുള്ള ബി.എച്ച് റോഡിൽനിന്ന് കൈപ്പള്ളിക്കുണ്ടിലേക്ക് പോകുന്ന വഴിയിൽ പി.കെ.എം ആർക്കേഡിലാണ് പുതിയ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
എട്ട് വലിയ മുറികൾ തരംതിരിച്ചാണ് കെട്ടിടത്തിെൻറ രൂപകൽപന. എ.എക്സി, എ.ഇ, അസി. എൻജിനീയർ എന്നിവർക്കുള്ള മുറികൾ, കാഷ് കൗണ്ടർ, വിശ്രമമുറി എന്നിവ ബാത്ത് അറ്റാച്ഡ് സൗകര്യത്തോട് കൂടിയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ മുറികളും തരംതിരിച്ചു കഴിഞ്ഞു.
വൈദ്യുതി ഉപകരണങ്ങൾ സൂക്ഷിക്കാൻ ഏറ്റവും വലിയ യാർഡ് സൗകര്യമുള്ളതും വകുപ്പിന് അനുഗ്രഹമാണ്. പന്നിക്കണ്ടൻ മുഹമ്മദ് കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള ഇരുനിലക്കെട്ടിടത്തിെൻറ താഴെ ഭാഗം മുഴുവനുമാണ് കെ.എസ്.ഇ.ബി വാടകക്കെടുത്തത്.
മാസവാടക 20,000 രൂപയാണ്. നിലവിൽ ബസ് സ്റ്റാൻഡിന് പിറകിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന് സൗകര്യമില്ലാത്തത് തിരിച്ചടിയായിരുന്നു. 16 ലക്ഷം രൂപ ചെലവഴിച്ചണ് നിർമാണം. താഴെ ഭാഗത്ത് ടൈൽസ് വിരിക്കുന്ന പ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തി. ഇതിെൻറയെല്ലാം ചെലവ് ഉടമയാണ് വഹിക്കുന്നത്. ശേഷം വകുപ്പിന് കൈമാറും.
സബ്ഡിവിഷൻ ഓഫിസും ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസും ഒരേ കേന്ദ്രത്തിൽ തന്നെയാണ് ഇവിടെയും പ്രവർത്തിക്കുക. മുപ്പതോളം പേരടങ്ങുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ആശ്വാസമാകുന്ന പുതിയ വൈദ്യുതി കേന്ദ്രം അടുത്ത മാസം ആദ്യവാരത്തോടെ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.