കോട്ടക്കൽ: സ്രാമ്പി പള്ളികള്‍ എന്നു കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അവര്‍ക്കായി ഇത്തരം പള്ളികളെ പരിചയപ്പെടുത്തുകയാണ് കോട്ടക്കലിലെ നമ്പിയാടത്ത് സിദ്ദീഖ്. ഹോട്ടല്‍ കച്ചവടത്തിനൊപ്പം രണ്ടുവര്‍ഷമായി പുരാതനമായ മുപ്പതോളം സ്രാമ്പി പള്ളികളാണ് ഇദ്ദേഹം സന്ദര്‍ശിച്ചതും പുതുതലമുറക്ക് പരിചയപ്പെടുത്തിയതും.
30 കൊല്ലത്തോളമായി ചങ്കുവെട്ടിയിൽ ഹോട്ടല്‍ കച്ചവടം നടത്തുന്ന ഇദ്ദേഹത്തിന് ഞായറാഴ്ച അവധിയാണ്. ഇതോടെയാണ് അവധി ദിനം യാത്രകൾക്കായി മാറ്റിവെച്ചത്. കൂട്ടുകാർക്കുമൊപ്പവും സ്വന്തം നിലക്കും ആരംഭിച്ച യാത്രയിലാണ് സ്രാമ്പി പള്ളികളെക്കുറിച്ച് അറിഞ്ഞത്.കൊടക്കല്ല്, അത്താണി, ചരിത്രശേഷിപ്പുകള്‍ എന്നിവ കണ്ടെത്തുകയും പ്രചരിപ്പിക്കുകയുമാണ് സിദ്ദീഖ് ലക്ഷ്യമിടുന്നത്.
പള്ളിയായി വഖഫ് ചെയ്യപ്പെടാത്ത പല സ്രാമ്പികളും ജീര്‍ണിച്ച് നാശത്തിെൻറ വക്കിലാണ്.ഭാര്യ സുലൈഖ, മക്കളായ മുഹമ്മദ് ഫസലുദ്ദീന്‍, ഫുസൈല ഫര്‍ഹാന, ഫാത്തിമ ത്വയിബ എന്നിവരുടെ പിന്തുണയും സിദ്ദീഖിെൻറ യാത്രക്ക് കൂടുതല്‍ പ്രചോദനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.