കോട്ടക്കൽ: കണ്ടെയ്ൻമെൻറ് സോണായി തുടരുന്ന കോട്ടക്കലിൽ ഭരണ-പ്രതിപക്ഷ കൈയാങ്കളി. വോട്ടർ പട്ടിക അട്ടിമറിച്ചെന്ന സി.പി.എം ആരോപണത്തിന് പിന്നാലെയാണ് സംഭവം. പരാതി നൽകാൻ തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ സെക്രട്ടറിക്ക് പരാതി നൽകാൻ എത്തിയതാണ് ഇടതുപക്ഷ കൗൺസിലർമാർ.
തൊട്ടുപിന്നാലെ ഭരണ സമിതിയംഗങ്ങളും ലീഗ് നേതാക്കളുമെത്തി. ഇതോടെ വാക്കുതർക്കമായി. വിഷയത്തിൽ ഇടപ്പെട്ട് സി.പി.എം നേതാക്കളും എത്തിയതോടെ നഗരസഭ കാര്യാലയം സംഘർഷഭരിതമായി.
പിന്നാലെ, വിവരമറിഞ്ഞെത്തിയ പൊലീസ് ഇടപെട്ടാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്. പ്രോട്ടോക്കോൾ ലംഘിച്ച് അമ്പതോളം പേരാണ് ഇവിടെ തടിച്ചുകൂടിയത്.
നൂറ്റിയമ്പതോളം രോഗികൾ ഉള്ള ഇവിടെ എട്ടുവാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതെല്ലാം തകിടം മറിഞ്ഞ നിലയിലാണ്. നാനൂറോളം പേരാണ് വോട്ടർ പട്ടികയിൽ നിന്നും പുറത്തായതെന്നാണ് സി.പി.എം പറയുന്നത്. ഇതിന് പരിഹാരം കാണണമെന്നാണ് ആവശ്യം. പരാതിക്കാർ നേരിട്ട് ഹാജരാകണമെന്ന സെക്രട്ടറിയുടെ നിലപാടാണ് തർക്കത്തിന് വഴിവെച്ചതെന്ന് സി.പി.എം ആരോപിക്കുന്നു. പ്രോട്ടോക്കോൾ അനുസരിച്ചാണ് നടപടിയെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.