വേങ്ങര: വൈദ്യുതി വകുപ്പിെൻറ സേവനം പടിവാതിൽക്കൽ എത്തിക്കുന്ന ഓൺലൈൻ പദ്ധതിക്ക് തുടക്കം.
സംസ്ഥാനതല ഉദ്ഘാടനം വകുപ്പ് മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായും ഇതോടൊപ്പം 87 ഡിവിഷനുകളിലെ ഉദ്ഘാടനം വിവിധ ജനപ്രതിനിധികളും നിർവഹിച്ചു. തിരൂരങ്ങാടി ഡിവിഷനിലെ ഉദ്ഘാടനം ഊരകം സെക്ഷനിൽ അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ നിർവഹിച്ചു.
ഉടമസ്ഥവകാശം, ഗാർഹിക ഉപഭോക്താക്കളുടെ താരിഫ് മാറ്റൽ, ലൈൻ, മീറ്റർ എന്നിവ മാറ്റി സ്ഥാപിക്കൽ, ഫേസ് മാറ്റൽ, പുതിയ കണക്ഷൻ എന്നി സേവനങ്ങൾക്കാണ് ഓൺലൈൻ സേവനം ഉറപ്പാക്കിയിട്ടുള്ളത്.
1912 ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ഈ സേവനം ലഭ്യമാവും. അപേക്ഷ കിട്ടുന്ന മുറക്ക് ഇത് സംസ്ഥാനതലത്തിൽ രേഖപ്പെടുത്തി ബന്ധപ്പെട്ട സെക്ഷനിലേക്ക് കൈമാറും. ഗുണഭോക്താവ് ഉൾപ്പെടുന്ന സെക്ഷനുകളിലെ ജീവനക്കാർ ആവശ്യക്കാരെൻറ വീടുകളിലെത്തി സേവനം ഉറപ്പുവരുത്തും.
പൈലറ്റ് പദ്ധതി എന്ന നിലയിൽ 87 ഡിവിഷനുകളിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്: ജില്ലയിൽ തിരൂരങ്ങാടി ഡിവിഷനിൽ ഊരകത്തിന് പുറമെ എടരിക്കോട് സെക്ഷനും ഇതിൽ ഉൾപ്പെടും. തിരൂരങ്ങാടി ഡിവിഷനിലെ ആദ്യ ഓൺലൈൻ അപേക്ഷയുടെ സമർപ്പണവും എം.എൽ.എ നിർവഹിച്ചു.
ചടങ്ങിൽ ഊരകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.കെ. മൈമൂനത്ത് അധ്യക്ഷയായി. അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജയകുമാർ സുരേന്ദ്രൻ, ഒതുക്കങ്ങൽ പഞ്ചായത്ത് പ്രസിഡൻറ് മൂസ കമ്പോട്ട്, ബ്ലോക്ക് അംഗം എം. രാധാരമേഷ്, വാർഡ് മെംബർ എ.ടി. ഇബ്രാഹിംകുട്ടി, പി.കെ. അഷ്റഫ്, ടി.വി. ഹംസ ഹാജി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ ഒ.പി. വേലായുധൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഇ. ലത നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.