എടയൂർ: വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിക്കണമെന്ന് എടയൂർ അക്ഷര സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലേക്ക് രോഗികൾ ഉൾപെടെ നിരവധി പേരാണ് ദിനംപ്രതി യാത്ര ചെയ്യുന്നത്.
എന്നാൽ, സ്വകാര്യ ബസുകളുടെ കുറവും ഇവ രാത്രി സർവിസ് നടത്താത്തതും കാരണം നിരവധി യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. അധികൃതർ അടിയന്തരമായി ഇടപെട്ട് സർവിസ് പുനരാരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം.
പ്രസിഡൻറ് ബാബു എടയൂർ അധ്യക്ഷത വഹിച്ചു. പ്രദീപ് കോട്ടീരി, ടി. അമീറലി, വി.പി. റഷീദ്, എം.ടി. ഇസ്ഹാഖ്, എൻ.ടി. ഷാനവാസ്, സി.പി. ബഷീർ, പി.കെ. സജിത്ത്, വി.പി. ഫബിൽ, സി.കെ. ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.