ആവശ്യത്തിന് ജീവനക്കാരില്ല; തപാൽ ഓഫിസ് പ്രവർത്തനം താളംതെറ്റുന്നു

വൈ​ര​ങ്കോ​ട്: നി​ത്യ​വും നി​ര​വ​ധി​ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ എ​ത്തു​ന്ന വൈ​ര​ങ്കോ​ട് പോ​സ്റ്റ് ഓ​ഫി​സി​ൽ ആവ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു. വൈ​ര​ങ്കോ​ട്, കു​ത്തു​ക​ല്ല്, ക​മ്മ​റ​മ്പ്, സൗ​ത്ത് പ​ല്ലാ​ർ, വ​ലി​യ​പ​റ​മ്പ്, മൈ​ലാ​ടി​യാ​ൽ, ഹി​ദാ​യ​ത്ത് ന​ഗ​ർ, ചൂ​ണ്ടി​ക്ക​ൽ, കു​റ്റൂ​രി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​യു​ള്ള ത​പാ​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഏ​ക പോ​സ്റ്റ് ഓ​ഫി​സാ​ണി​ത്. ഇ​വി​ടെ ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​ർ​ക്ക് പു​റ​മെ ര​ണ്ട് മെ​യി​ൽ ക​ാരി​യ​റു​ക​ൾ വേ​ണ്ട സ്ഥാ​ന​ത്ത് ഒ​രു​മെ​യി​ൽ കാ​രി​യ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തു​ത​ന്നെ താ​ൽ​ക്കാ​ലി​ക​വു​മാ​ണ്. ഇ​വി​ട​ത്തെ പോ​സ്റ്റ്മാ​ൻ പ്ര​മോ​ഷ​നാ​യി പോ​യ​തി​നു​ശേ​ഷം സ്ഥി​രം​നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. പ​ക​രം ത​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ഒ​രാ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ​ർ​ക്കാ​ണെ​ങ്കി​ൽ പ​രി​ച​യ​ക്കു​റ​വും ഇ​ത്ര​യും ദൂ​രം യാ​ത്ര ചെ​യ്ത് എ​ത്താ​നു​ള്ള സ​മ​യ​ക്കു​റ​വും മൂ​ലം ത​പാ​ൽ വ​സ്തു​ക്ക​ളും ഉ​ട​മ​സ്ഥ​ർ​ക്ക് എ​ത്താ​ൻ വ​ലി​യ കാ​ല​താ​മ​സം നേ​രി​ടു​ന്നു. ഇ​തു​കാ​ര​ണം പ​ല ഉ​രു​പ്പ​ടി​ക​ളും ഓ​ഫി​സി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

പി.​എ​സ്‌.​സി മെ​മ്മോ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പാ​സ്പോ​ർ​ട്ട് തു​ട​ങ്ങി പ​ല പ്ര​ധാ​ന രേ​ഖ​ക​ളും ര​ജി​സ്ട്രേ​ഡ് രേ​ഖ​ക​ളും യ​ഥാ​സ​മ​യം കി​ട്ടാ​തെ ഉ​ട​മ​സ്ഥ​ർ പ്ര​യാ​സം നേ​രി​ടു​ന്നു. പ​ല​പ്പോ​ഴും അ​യ​ച്ച വ​സ്തു​ക്ക​ൾ കി​ട്ടാ​തെ വ​രു​മ്പോ​ൾ വി​ളി​ച്ച് അ​ന്വേ​ഷി​ച്ചാ​ൽ ആ​ളി​ല്ലാ​ത്ത പ്ര​യാ​സം കാ​ര​ണം എ​ത്തി​ക്കാ​ൻ വൈ​കു​മെ​ന്നും ഓ​ഫി​സി​ൽ വ​ന്ന് വാ​ങ്ങി​ക്കൊ​ണ്ട് പോ​കാ​ൻ പ​റ​യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സൗ​ത്ത്പ​ല്ലാ​ർ പ്ര​ദേ​ശ​ത്തുകാ​രാ​ണ് കൂ​ടു​ത​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​ത്. റെ​യി​ൽ​വേ ഡ​ബി​ൾ ലൈ​ൻ ക​ട​ന്നു​വ​രാ​ൻ ക​ഴി​യാ​ത്ത​തു കാ​ര​ണം ത​പാ​ൽ വ​സ്തു​ക്ക​ളു​മാ​യി വൈ​ര​ങ്കോ​ട്ടു​നി​ന്ന് എ​ട​ക്കു​ളം വ​ഴി​യോ തെ​ക്ക​ൻ കു​റ്റൂ​ർ വ​ഴി​യോ പ​ത്ത് ക​ലോ​മീ​റ്റ​റോ​ളം ചു​റ്റി​ക്ക​റ​ങ്ങി​യാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്.

1500ല​ധി​കം വീ​ടു​ള്ള ഇ​വി​ടേ​ക്ക് മാ​ത്രം ഒ​രു​ജീ​വ​ന​ക്കാ​ര​ന്റെ ആ​വ​ശ്യ​മു​ണ്ട്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി സൗ​ത്ത് പ​ല്ലാ​റി​ൽ ബ്രാ​ഞ്ച് ഓ​ഫി​സ് സ്ഥാ​പി​ക്ക​ണം എ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. 1990 ന​വം​ബ​ർ 26ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് മീ​റ്റി​ങ്ങി​ൽ സൗ​ത്ത് പ​ല്ലാ​റി​ൽ ബ്രാ​ഞ്ച് പോ​സ്റ്റ് ഓ​ഫി​സ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്ന​ത്തെ വാ​ർ​ഡ് മെം​ബ​ർ ക​രി​മ്പ​ന​ക്ക​ൽ മൂ​സ​ക്കു​ട്ടി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി​യ​താ​ണ്. സ​മീ​പ വാ​ർ​ഡി​ലെ മെം​ബ​റാ​യ എം. ​റോ​ബ​ർ​ട്ട് പ്ര​മേ​യ​ത്തി​ന് അ​നു​വാ​ദ​ക​നാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ നി​ര​വ​ധി ക​ഴി​ഞ്ഞി​ട്ടും ഈ ​ആ​വ​ശ്യം ഇ​പ്പോ​ഴും ക​ട​ലാ​സി​ൽ ഒ​രു​ങ്ങി കി​ട​ക്കു​ക​യാ​ണ്. എ​ത്ര​യും വേ​ഗം സൗ​ത്ത്പ​ല്ലാ​ർ പ്ര​ദേ​ശ​ത്ത് ബ്രാ​ഞ്ച് പോ​സ്റ്റ് ഓ​ഫി​സ് സ്ഥാ​പി​ക്കു​ക​യും നി​ല​വി​ലെ വൈ​ര​ങ്കോ​ട് പോ​സ്റ്റ് ഓ​ഫി​സി​ൽ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചും പ്ര​ശ്നത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - lack of staff in post office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.