മലപ്പുറം: തെരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രങ്ങളും ബൂത്തുകളും പരിസ്ഥിതി സൗഹൃദ പ്രചാരണം കൊണ്ട് കൂടി ശ്രദ്ധ നേടുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണവും ഔദ്യോഗിക നടപടിക്രമങ്ങളും പരിസ്ഥിതി സൗഹൃദായി മാത്രമേ പാടുള്ളൂ എന്ന തെരഞ്ഞെടുപ്പ് കമീഷെൻറയും ഹൈകോടതിയുടെയും നിർദേശങ്ങൾ ഉണ്ടായിരുന്നു. തുടക്കം മുതൽ ജില്ല ശുചിത്വ മിഷെൻറ നേതൃത്വത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ നടത്തി.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുത്ത ബൂത്തുകള്‍ ഹരിതാഭമാക്കുന്നത്.
തെങ്ങോല മടഞ്ഞ് സ്വാഗത ബോർഡുകൾ, കുരുത്തോലയും പനയോലയും ചേമ്പിലയും വാഴത്തടയും മുളയും കൊണ്ടുള്ള വിവിധ അലങ്കാരങ്ങൾ, ചണച്ചാക്കും പനമ്പും പുൽപ്പായയും കൊണ്ട് കട്ടൗട്ടറുകൾ, ചാർട്ട് പേപ്പറിലും പാളയിലും വാഴയിലയും ഉള്ള വിവിധ നിര്‍ദേശങ്ങൾ, ഉപയോഗ ശേഷം മാലിന്യങ്ങൾ വലിച്ചെറിയാതെ തിരിച്ചു ശേഖരിക്കാന്‍ ഓല കൊണ്ടുള്ള വല്ലങ്ങള്‍... തുടങ്ങി സർവം ഹരിതമയം.
വീടുകളിൽ നിന്നും മാറിനിൽക്കുന്ന ഉദ്യോഗസ്ഥരുടെ സമ്മർദം കുറക്കാൻ സ്നേഹോപഹാരമായി ശുചിത്വ മിഷെൻറ വക പ്രത്യേകം സമ്മാന പദ്ധതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.