ലൈഫ് മിഷന്‍ വീടുകള്‍ കൈമാറി; പൂര്‍ത്തിയാക്കിയത് 2007 വീടുകള്‍

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ ഭാഗമായ രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍ ജില്ലയില്‍ പൂര്‍ത്തിയാക്കിയത് 2007 വീടുകള്‍. വീട് കൈമാറ്റത്തിന്‍റെ ജില്ലതല ഉദ്ഘാടനം പൊന്മള പഞ്ചായത്തിലെ മേല്‍മുറിയിൽ ജയശ്രീ ചേനങ്ങാടന് താക്കോല്‍ കൈമാറി ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജസീന അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ജില്ല മിഷന്‍ കോ ഓഡിനേറ്റര്‍ പ്രീതി മേനോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍റെ ഭാഗമായി പൊന്മള ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവന രഹിതർക്ക് ലൈഫ് ഭവനനിർമാണത്തിന് സൗജന്യമായി ഭൂമി ലഭ്യമാക്കിയ ഹൈദർ ഹാജി കുന്നത്തൊടിയെ ചടങ്ങിൽ അഭിനന്ദിച്ചു. ജില്ല വികസന കമീഷണര്‍ എസ്. പ്രേം കൃഷ്ണന്‍, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റജുല പെലത്തൊടി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കക്കാടന്‍ ഷൗക്കത്തലി, അബ്ദുല്‍ ജലീല്‍ പുലാശ്ശേരി, സുലൈഖ വടക്കന്‍, റാബിയ കുഞ്ഞിമുഹമ്മദ്, ഒളകര കുഞ്ഞിമുഹമ്മദ്, സുഹറാബി കൊളക്കാടന്‍, ഷാജി ജോസഫ് ചെറുകരകുന്നേല്‍, സി.എസ്. അനു, കെ.ടി. സുരേന്ദ്രന്‍, എം. സുബിൻ, എം. ആന്‍റണി, ഒ. ഗോപകുമാർ, കെ.എം. സുജാത എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Life Mission hands over homes; Completed 2007 houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.