മഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പിെൻറ തീയതി പ്രഖ്യാപിച്ചതോടെ സജീവമായി പ്രിൻറിങ് സ്ഥാപനങ്ങൾ. ലോക്ഡൗണും കോവിഡും തീർത്ത പ്രതിസന്ധി തെരെഞ്ഞടുപ്പിലൂടെ മറികടക്കാനാണ് സ്ഥാപനങ്ങളുടെ ശ്രമം.
ഇത്തവണ ഫ്ലക്സ് ബോർഡുകൾക്ക് പകരം തുണികൊണ്ടും പേപ്പർ കൊണ്ടുള്ള ബോർഡുകൾക്കുമാണ് കൂടുതൽ ആവശ്യക്കാർ. ബാനറുകള്‍, സ്റ്റിക്കറുകള്‍, പോസ്റ്ററുകൾ, കട്ടൗട്ടുകൾ എന്നിവക്കും ആവശ്യക്കാരെത്തിത്തുടങ്ങി. സ്ഥാപങ്ങളിലെല്ലാം തിരക്ക് കണക്കിലെടുത്ത് പുതിയ ഡിസൈനർമാരെ എത്തിച്ചിട്ടുണ്ട്.
സ്‌ക്വയർ ഫീറ്റിന് 25 മുതല്‍ 35 രൂപവരെയാണ് ഈടാക്കുന്നത്. നൂറുകണക്കിന് ബാനറുകളും പോസ്റ്ററുകളും ഇതിനോടകം തയാറാക്കി കഴിഞ്ഞു. കോവിഡ് സാഹചര്യത്തിൽ ഇത്തവണ സമൂഹമാധ്യമങ്ങളിലൂടെയുമുള്ള പ്രചാരണം ശക്തമാകുമെന്നുറപ്പാണ്. ഇതിനായി വിഡിയോകളും ഫോട്ടോകളും ഡോക്യുമെൻററികളും തയാറാക്കാൻ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും സ്ഥാനാർഥികളെയും മുന്നണികളെയും സമീപിച്ചെത്തുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളെല്ലാം തങ്ങളുടെ ചിഹ്നങ്ങളുള്ള പോസ്റ്ററുകൾ പതിച്ചുതുടങ്ങി.
വൈദ്യുതി കാലുകളിലും പൊതുനിരത്തുകളിലുമെല്ലാം ചിഹ്നങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പഴമ ചോരാതിരിക്കാൻ മതിലുകളിലെല്ലാം ചുമരെഴുത്തും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.