മലപ്പുറം: കടന്നുവരാന്‍ വഴിയില്ലാതെ കാടുപിടിച്ച് ഇപ്പോഴും അനാഥമായി ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിനായി നിര്‍മിച്ച കെട്ടിടം. ജില്ല സിവില്‍ സപ്ലൈസ് ആൻഡ് കണ്‍സ്യൂമര്‍ അഫയേഴ്സ് വകുപ്പിെൻറ നിര്‍ദേശപ്രകാരമാണ് റവന്യൂ വകുപ്പ് സിവില്‍ സ്റ്റേഷന് സമീപത്തെ ജില്ല മൃഗാശുപത്രിക്ക് പിറകിലെ 15 സെൻറ് സ്ഥലം വിട്ടുനല്‍കിയത്. തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അധികൃതര്‍ കെട്ടിടത്തിലേക്ക് മാറാന്‍ തയാറായില്ല. ഇതോടെ കെട്ടിടം കാടുമൂടി നശിക്കാന്‍ തുടങ്ങി.
സംഭവം ശ്രദ്ധയിൽപെട്ട ജില്ല പഞ്ചായത്ത് സിവില്‍ സ്റ്റേഷനിലെ വനിത ജീവനക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് ഹോസ്റ്റല്‍ ആരംഭിക്കാൻ കെട്ടിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പിന് കത്ത് നല്കി. തുടര്‍ന്ന് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് ജില്ലയില്‍നിന്ന് ഡയറക്ടറേറ്റിൽ വിവരമറിയിച്ചു. തുടർന്ന് വാടകക്ക് കെട്ടിടം വിട്ടുനല്‍കാൻ അധികൃതർ തയാറായി. ഇതിനായി 54,06,812 രൂപ വകയിരുത്തി. കെട്ടിടത്തിന് പകരമായി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന് ജില്ല പഞ്ചായത്ത് അനുയോജ്യമായ സ്ഥലം അനുവദിക്കണമെന്ന നിബന്ധന ഡയറക്ടറേറ്റില്‍നിന്ന് വന്നു. നല്‍കാനാവശ്യമായ സ്ഥലമില്ലാതെ വന്നതോടെ ജില്ല പഞ്ചായത്ത് കുഴങ്ങി. ഇതോടെ വനിത ഹോസ്റ്റൽ പദ്ധതി നിലക്കുന്ന സ്ഥിതിയിലാണ്. 2018-19 സാമ്പത്തിക വര്‍ഷത്തിൽ ജില്ല പഞ്ചായത്ത് വിഭാവനം ചെയ്ത പദ്ധതിയാണ് ജില്ല ആസ്ഥാനത്ത് ഒരു വര്‍ക്കിങ് വമിന്സ് വനിത ഹോസ്റ്റൽ എന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.