കോ​ഴി​ക്കോ​ട്-മ​ല​പ്പു​റം ജി​ല്ല അ​തി​ർ​ത്തി​യാ​യ ദേ​ശീ​യ​പാ​ത ഇ​ടി​മു​ഴി​ക്ക​ലി​ൽ പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മലപ്പുറം ജില്ല അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ശക്തം

വ​ള്ളി​ക്കു​ന്ന്: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ന​ട​പ്പാ​ക്കി​യ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണി​െൻറ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്-, മ​ല​പ്പു​റം ജി​ല്ല അ​തി​ർ​ത്തി​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പൊ​ലീ​സ്.

കോ​ഴി​ക്കോ​ട്-​തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ ജി​ല്ല അ​തി​ർ​ത്തി​യാ​യ ഇ​ടി​മു​ഴി​ക്ക​ലി​ലും കോ​ഴി​ക്കോ​ട്--​കൊ​ച്ചി തീ​ര​ദേ​ശ പാ​ത​യി​ലെ ക​ട​ലു​ണ്ടി​ക്ക​ട​വി​ലു​മാ​ണ് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം പൊ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.

ഇ​ടി​മു​ഴി​ക്ക​ലി​ൽ ഇ​രു​ഭാ​ഗ​ത്തു​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ട്രാ​ഫി​ക് പൊ​ലീ​സ്, ഫ​റോ​ക്ക് പൊ​ലീ​സ്, തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ്, ഹൈ​വേ പൊ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

തീ​ര​ദേ​ശ പാ​ത​യി​ൽ ക​ട​ലു​ണ്ടി​ക്ക​ട​വ് പാ​ല​ത്തി​െൻറ വ​ട​ക്ക് ഭാ​ഗ​ത്ത് ഫ​റോ​ക്ക്​ പൊ​ലീ​സും മ​റു​ഭാ​ഗ​ത്ത് പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സു​മാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 

Tags:    
News Summary - Malappuram District Border Tests are strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.