മലപ്പുറം: നവകേരള മിഷെൻറ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതികളിലേക്ക് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ജില്ല പഞ്ചായത്ത് 19 കോടി രൂപ കൈമാറി. ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുകയും വീട് നിര്‍മാണത്തിന് പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തുക വിതരണം. നടപ്പ് സാമ്പത്തിക വര്‍ഷം ഭവന നിര്‍മാണത്തിന് അപേക്ഷ സമര്‍പ്പിച്ച ജനറല്‍, എസ്.സി.പി, ടി.എസ്.പി, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ എന്നീ വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്കാണ് ഗുണം ലഭിക്കുക. ഭവന നിര്‍മാണ പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി 56.17 കോടി രൂപയാണ് ജില്ല പഞ്ചായത്ത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്.
വിതരണോദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. പ്രസിഡൻറ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പ്രീതി മേനോന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് ഇസ്മായില്‍ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷരായ എന്‍.എ. കരീം, നസീബ അസീസ്, സെക്രട്ടറി എന്‍.എ. അബ്ദുൽ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് ജില്ല പ്രസിഡൻറ് അബ്ദുറഹ്മാന് കാരാട്ട്, ടി. അബ്ദുൽ കരീം, ലൈഫ് മിഷന് ജില്ല കോഓഡിനേറ്റര്‍ എസ്. രാജേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.