മലപ്പുറം: എസ്.എസ്.എൽ.സിയിൽ നേട്ടം തുടർന്ന് ജില്ല. 77,967 കുട്ടികൾ പരീക്ഷ എഴുതിയതിൽ 77,827 കുട്ടികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. സർക്കാർ തലത്തിൽ 28,042 പേർ പരീക്ഷ എഴുതിയതിൽ 27,976 പേരും എയ്ഡഡിൽ 43,463 പേർ എഴുതിയതിൽ 43,392, അൺ എയ്ഡഡിൽ 6,462 പേർ എഴുതിയതിൽ 6,459 പേരും ഉപരി പഠനത്തിന് അർഹത നേടി.
140 പേരാണ് യോഗ്യത നേടാതെ പോയത്. 99.82 ശതമാനം വിജയവുമായി സംസ്ഥാനത്ത് ആറാം സ്ഥാനത്താണ് മലപ്പുറം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 0.5 ശതമാനത്തിന്റെ വർധനവാണ് വിജയത്തിലുണ്ടായത്. കഴിഞ്ഞവർഷം 99.32 ശതമാനമായിരുന്നു ജയം. കഴിഞ്ഞ വർഷത്തെ പോലെ എ പ്ലസിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് മലപ്പുറം. 11,876 കുട്ടികളാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയത്. 2022ൽ 7,230 കുട്ടികളായിരുന്നു എ പ്ലസ് നേട്ടം കരസ്ഥമാക്കിയത്. തുടർച്ചയായി എ പ്ലസ് രംഗത്തെ മുന്നേറ്റം ജില്ല അഭിമാനകരമാണ്.
പെൺകുട്ടികൾ തന്നെയാണ് എ പ്ലസിൽ മുന്നിലുള്ളത്. 8,365 പെൺകുട്ടികളാണ് എ പ്ലസ് നേടിയത്. 3,511 ആൺ കുട്ടികളും കരസ്ഥമാക്കി. സംസ്ഥാനത്ത് വിദ്യാഭ്യാസ ജില്ലകളിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ് ഒന്നാമത്. 4,856 കുട്ടികൾക്കാണ് മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ എ പ്ലസ് കിട്ടിയത്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ 2,717, വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 2,536, തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 1,767 കുട്ടികളും എ പ്ലസ് വാരിക്കൂട്ടി. ജില്ലയിൽ ആകെ 252 വിദ്യാലയങ്ങളാണ് 100 ശതമാനം വിജയം നേടിയത്.
സർക്കാർ തലത്തിൽ 75, എയ്ഡഡിൽ 57, അൺ എയ്ഡഡിൽ 120 വിദ്യാലയങ്ങളുമാണ് നൂറ് ശതമാനം. 2022ൽ ജില്ലയിൽ 189 സ്കൂളുകൾക്കാണ് നൂറ് ശതമാനം വിജയം നേടിയത്. ഗവ. സ്കൂൾ -50, എയ്ഡഡ് -22, അൺ എയ്ഡഡ് -117 എന്നിങ്ങനെയായിരുന്നു കണക്ക്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് ഇരുത്തി 100 ശതമാനം വിജയിച്ചതും മലപ്പുറത്താണ്. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിൽ 1,876 കുട്ടികളാണ് പരീക്ഷ എഴുതി ജയിച്ചത്.
2011- 693
2012- 799
2013- 1,286
2014- 2,056
2015- 2,198
2016- 3,555
2017- 3,640
2018- 5,702
2019- 5,970
2020- 6,447
2021- 18,970
2022- 7,230
2023- 11,876
2011- 37
2012- 77
2013- 75
2014- 92
2015- 83
2016- 119
2017- 116
2018- 132
2019- 144
2020- 140
2021- 169
2022- 189
2023- 252
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.