മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ 36 നൂതന പദ്ധതികൾക്ക് ജില്ല തല വിദഗ്ധ സമിതി യോഗം അംഗീകാരം നൽകി. ജില്ലയിലെ വിവിധ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിൽനിന്നായി 43 പദ്ധതികളാണ് യോഗത്തിൽ അവതരിപ്പിച്ചത്. ഇതിൽ നൂതന ആശയങ്ങളില്ലാത്ത പദ്ധതികൾക്ക് അംഗീകാരം നൽകിയില്ല. മുൻ വർഷത്തെ പദ്ധതികളിൽ അടങ്കൽ തുക ഭേദഗതി വരുത്തിയ പദ്ധതിക്കും അംഗീകാരം നൽകി.
താനാളൂർ ഗ്രാമപഞ്ചായത്തിലെ അറിവകം സമഗ്ര വിദ്യാഭ്യാസ പരിപാടി, ജെൻഡർ സൗഹൃദ പഞ്ചായത്ത് പദ്ധതി, തവനൂർ ഗ്രാമപഞ്ചായത്തിലെ വനിത ഖാദി നെയ്ത്ത് കേന്ദ്രം, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ സായൂജ്യം പദ്ധതി, മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ഇംബൈബ് എൽ.എം.എം.എസ് സ്കോളർഷിപ്, വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ വയോജന കലോത്സവം, തിരൂർ ബ്ലോക്ക് പഞ്ചായത്ത് കാർഷിക മേഖലക്ക് ഡ്രോൺ, വഴിക്കടവ് ഗ്രാമപഞ്ചായത്തിന്റെ വയോജന ക്ലബ് ഉല്ലാസയാത്ര, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിന്റെ വിധവ സംഗമവും വിനോദയാത്രയും, നന്നംമുക്ക് പഞ്ചായത്തിന്റെ നിർഭയ പദ്ധതി തുടങ്ങിയവയാണ് അംഗീകാരം നൽകിയതിലെ പ്രധാന പദ്ധതികൾ. യോഗത്തിൽ ജില്ല കലക്ടർ വി.ആർ. വിനോദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.