തേഞ്ഞിപ്പലം: ചൊവ്വയിൽ ശിവക്ഷേത്രത്തിൽ ആറ് ഭണ്ഡാരങ്ങൾ തകർത്ത് മോഷണം. അഞ്ചെണ്ണത്തിെൻറ പൂട്ട് തകർത്ത് തുക കവരുകയും പ്രധാന ഭണ്ഡാരം എടുത്തുകൊണ്ട് പോവുകയും ചെയ്തു.
ഈ ഭണ്ഡാരം പാണമ്പ്രയിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇതിലെ തുകയും കവർന്നിട്ടുണ്ട്. ഭണ്ഡാരത്തിന് സമീപത്തുനിന്ന് ഒരു കൊടുവാളും കണ്ടെത്തി. ക്ഷേത്ര ഓഫിസിെൻറ ചവിട്ടുപടിയിൽ ഒരു കോടാലി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലെ സി.സി.ടി.വിയിലെ ദൃശ്യങ്ങൾ തേഞ്ഞിപ്പലം പൊലീസ് പരിശോധിച്ച് വരുന്നു. ക്ഷേത്രത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചെങ്കിലും ഇൻവർട്ടർ ഉള്ളതിനാൽ ലൈറ്റ് ഓഫാകത്തതിനാൽ മോഷ്ടവിനെ സി.സി.ടി.വിയിൽ വ്യക്തമാകുന്നുണ്ടെങ്കിലും മുഖംമൂടി ധരിച്ചതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല.
ഭണ്ഡാരങ്ങളിൽ ഒന്ന് കഴിഞ്ഞ ദിവസം തുറന്ന് തുക എടുത്തിരുന്നു. ക്ഷേത്രത്തിലെ ക്ലർക്ക് രാവിലെ അഞ്ചരയോടെ ഓഫിസ് തുറക്കാനെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. കഴിഞ്ഞ വർഷവും ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും തിരുവാഭരണങ്ങളും കവർച്ച ചെയ്തിരുന്നു. ഇതേ തുടർന്നാന്ന് സി.സി.ടി.വി സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.