പെരിന്തല്‍മണ്ണ: രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മലമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേലാറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറയും പെരിന്തല്‍മണ്ണ നഗരസഭയുടെയും ജില്ല വെക്ടർ കണ്ട്രോള് യൂനിറ്റിെൻറയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മലമ്പനി പരത്തുന്ന അനോഫിലസ് കൊതുകുകളുടെ സാന്നിധ്യം അറിയാന്‍ കെട്ടിടങ്ങള്‍ക്ക് മുകളിലും താഴെയുമുള്ള ജല സംഭരണികള്‍, നിർമാണ സ്ഥലങ്ങള്‍, തൊഴിലാളികളുടെ വാസ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പരിശോധന നടത്തി.
നിർമാണത്തിലുള്ള കെട്ടിടങ്ങളിലെ വെള്ളക്കെട്ടുകളില്‍ ഗപ്പി നിക്ഷേപവും ലാര്‍വിസൈഡ് സ്പ്രേയിങ്, രക്ത പരിശോധന എന്നിവയും തുടങ്ങി. ജില്ല മലേറിയ ഓഫിസര്‍ ബി. ശ്രീവത്സന്‍, മേലാറ്റൂര്‍ ഹെൽത്ത് സൂപ്പർവൈസര്‍ രാമന്‍കുട്ടി, പെരിന്തൽമണ്ണ എച്ച്.ഐ ദിലീപ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.