വേങ്ങര: പകൽ സമയങ്ങളിൽ വെള്ളി ആഭരണങ്ങള്‍ മാത്രം മോഷ് ടിക്കുന്നയാള്‍ വേങ്ങര പൊലീസിെൻറ പിടിയിലായി. മുക്കം സ്വദേശിയായ മത്താട്ടിൽ പ്രകാശ് (55) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 16ന് കടയിൽ ആഭരണം വാങ്ങാനെത്തി 300ഗ്രാം വെള്ളി കവര്‍ന്ന കേസിലാണ് ഇയാൾ അറസ് റ്റിലായത്.
വേങ്ങര ടൗണിൽ മസ്ജിദ് ബസാറിൽ പുള്ളിശ്ശേരി പറമ്പില്‍ അബൂബക്കറിന്റെ സഫ ജ്വല്ലറിയിൽ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഉടമസ്ഥനേയും ജീവനക്കാരനേയും കബളിപ്പിച്ചാണ് 25,000 രൂപയിലധികം വിലവരുന്ന ആഭരണം അപഹരിച്ചത്.
ജ്വല്ലറികളില്‍ കയറി ആഭരണങ്ങള്‍ക്ക് മേല്‍ കുടയോ പേഴ്സോ വെച്ച് മോഷ് ടിക്കുന്നതാണ് ഇയാളുടെ പതിവെന്നും കോഴിക്കോട്, നാദാപുരം, കുറ്റ്യാടി പൊലീസ് പരിധികളില്‍ സമാന മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നും വേങ്ങര സി.ഐ എ. ആദംഖാന് പറഞ്ഞു.നിലവില്‍ കോഴിക്കോട് വാടകമുറിയിലാണ് ഇയാളുടെ താമസം.
വേങ്ങര ബസ് സ് റ്റാൻഡ് പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പരിസരത്തെ മറ്റൊരു ജ്വല്ലറിയിൽ മോഷണം നടത്താന്‍ പോകവേയാണ് പിടിയിലായത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.