വളാഞ്ചേരി: കാറിൽ കടത്തുകയായിരുന്ന രേഖകളില്ലാത്ത പണവുമായി എടപ്പാൾ സ്വദേശിയെ വളാഞ്ചേരി പൊലീസ് പിടികൂടി. വളാഞ്ചേരി ടൗണിൽ നടത്തിയ വാഹന പരിശോധനക്കിടെ 1,76,85,000 രൂപയുമായി എടപ്പാൾ കോലളമ്പ് കൊല്ലേരയിൽ അഫ്സലിനെയാണ് (40) കസ്റ്റഡിയിൽ എടുത്തത്. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് കാർ സഹിതം പണം പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. കോട്ടക്കൽ, തിരൂർ ഭാഗങ്ങളിലേക്ക് വിതരണത്തിന് കൊണ്ടുപോവുകയായിരുന്നു പണം. കാറിന്റെ പിൻവശം രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചാണ് പണം കടത്തിയിരുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം പണവും കാറും തിരൂർ കോടതിയിൽ ഹാജരാക്കി. എസ്.ഐ അസീസ്, സി.പി.ഒമാരായ ആൻസൻ, ഷൈലേഷ്, രജിത, വിനീത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഈ മാസം രണ്ടാമത്തെ തവണയാണ് പണം പിടികൂടുന്നത്. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽനിന്ന് 1.68 കോടി രൂപ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.