മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്ക് വീണ്ടും ശമ്പളം മുടങ്ങി

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് വീ​ണ്ടും ശ​മ്പ​ളം മു​ട​ങ്ങി. ഡി​സം​ബ​ർ മാ​സ​ത്തെ ശ​മ്പ​ള​മാ​ണ് ല​ഭി​ക്കാ​ത്ത​ത്. ഇ​തോ​ടെ വെ​ള്ളി​യാ​ഴ്ച സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും. രാ​വി​ലെ പ​ത്തു​മു​ത​ൽ 11 വ​രെ ഒ​രു​മ​ണി​ക്കൂ​ർ ജോ​ലി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കും. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്താ​നാ​ണ് ജീ​വ​ന​ക്കാ​രു​ടെ തീ​രു​മാ​നം.

നേ​ര​ത്തേ​യും ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം മു​ട​ങ്ങി​യി​രു​ന്നു. ഒ​ടു​വി​ൽ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ശ​മ്പ​ളം അ​നു​വ​ദി​ച്ച​ത്. ന​ഴ്സ്, റേ​ഡി​യോ​ഗ്രാ​ഫ്, ലാ​ബ് ടെ​ക്നീ​ഷ്യ​ന്മാ​ർ, ഫാ​ർ​മ​സി​സ്​​റ്റ്, ഇ.​സി.​ജി ടെ​ക്നീ​ഷ്യ​ന്മാ​ർ, ന​ഴ്സി​ങ് അ​സി​സ്​​റ്റ​ൻ​റ്, ശു​ചീ​ക​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, സെ​ക്യൂ​രി​റ്റി, ബ​യോ മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി 550ഓ​ളം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്.

Tags:    
News Summary - Temporary employees Salary Problem in medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.