ചങ്ങരംകുളം: സ്വന്തം കരവിരുതിൽ ഭീമൻ ലോകകപ്പ് മാതൃക നിർമിച്ച സന്തോഷത്തിലാണ് ചങ്ങരംകുളം മൂക്കുതല സ്വദേശി തിയ്യത്ത് വളപ്പിൽ മണികണ്ഠൻ. എട്ട് അടി ഉയരത്തിലാണ് ജിപ്സം, തെർമോക്കോൾ എന്നിവ ഉപയോഗിച്ച് എഴുപത് കിലോ തൂക്കം വരുന്ന ഭീമൻ ലോകകപ്പ് മാതൃകയൊരുക്കിയത്. ഫുട്ബോളിനോട് ഉള്ള കടുത്ത ആരാധനയാണ് ഇത്തരത്തിൽ മാതൃക ഒരുക്കാൻ മണികണ്ഠന് പ്രചോദനമായത്.
കുന്നംകുളം ഫെയ്ർ എഫ്.സിയിലെ ഫുട്ബോൾ പരിശീലകൻ കൂടിയായ മണികണ്ഠൻ മിനിയേച്ചർ ക്ലേ മോഡലിംഗ്, ആർട്ട് വർക്ക് തുടങ്ങിയവയിലും സജീവമാണ്. യു.എ.ഇ, ഒമാൻ തുടങ്ങിയ ഇടങ്ങളിൽ ഗ്രാഫിക് ഡിസൈനർ, ക്ലേ മോഡലിങ്ങ് ആർട്ട് ജോലിയും ഇദ്ദേഹം ചെയ്തിട്ടുണ്ട്. മൂക്കുതല നവധാര ക്ലബ് കളിക്കാരൻ കൂടിയാണ്. ലോകകപ്പ് മാതൃകയുണ്ടാക്കിയ വവരം സഹപ്രവർത്തകർ അറിഞ്ഞതോടെ സ്പോൺസർമാരുടെ സഹായത്തോടെ ഏറ്റെടുത്ത് ചങ്ങരംകുളം ടൗണിൽ സംസ്ഥാന പാതയോരത്ത് സ്ഥാപിക്കുകയായിരുന്നു. പരേതനായ പനങ്ങാടനാണ് പിതാവ്. അമ്മ: പൊന്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.