മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്നു. നിലവിലെ 4000 ലിറ്റർ ശേഷിയുള്ള ടാങ്കാണ് ആശുപത്രിയിലുള്ളത്. ഇത് മാറ്റി 10,000 ലിറ്റർ ശേഷിയുള്ള ടാങ്കാണ് സ്ഥാപിക്കുന്നത്. ഇതിെൻറ പ്രവൃത്തി വ്യാഴാഴ്ച ആരംഭിക്കും. ഓക്സിജൻ നൽകേണ്ട കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് പുതിയ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്നത്.
കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലാസിക് ടെക്നോളജിക്കാണ് പ്ലാൻറിെൻറ നിർമാണച്ചുമതല. 45 ലക്ഷം മുടക്കിയാണ് കഴിഞ്ഞ വർഷം രണ്ട് ടാങ്കുകൾ അത്യാഹിത വിഭാഗത്തിെൻറ പിറകിലായി സ്ഥാപിച്ചത്. സൗകര്യാർഥം ഏതുഭാഗത്തേക്കും മാറ്റി സ്ഥാപിക്കാവുന്ന തരത്തിലാണ് നിർമാണം.
പ്ലാൻറ് പ്രവർത്തന സജ്ജമാകുന്നതോടെ മുഴുവൻ വാർഡുകളിലേക്കും ഓപറേഷൻ തിയറ്ററുകളിലേക്കും എളുപ്പത്തിൽ ഓക്സിജൻ എത്തിക്കാനാവും. നേരേത്ത മൂന്ന് ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് സൂക്ഷിക്കാൻ സാധിച്ചിരുന്നത്. പുതിയ സംവിധാനം സജ്ജമാകുന്നതോടെ 10 ദിവസത്തേക്കുള്ള ഓക്സിജൻ സ്റ്റോർ ചെയ്യാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.