മഞ്ചേരി: മലപ്പുറം മുണ്ടുപറമ്പിൽനിന്ന് എക്സൈസ് വകുപ്പ് കഞ്ചാവ് ചെടി കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് 2.45ഓടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്നാണ് ഏകദേശം 10 അടി നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തത്. സ്വത്ത് തർക്കം നിലനിൽക്കുന്ന സ്ഥലത്ത് ആരാണ് ചെടി പരിപാലിച്ച് വളർത്തിയതെന്ന് അറിവായിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ക്രിസ്മസ് - പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി അബ്കാരി/ എൻ.ഡി.പി.എസ് കുറ്റകൃത്യങ്ങൾ തടയാനുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരി എക്സൈസ് സി.ഐ എസ്. ഷാജിയും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. വേലിയോ സംരക്ഷണഭിത്തികളോ പറമ്പിനില്ലാത്തതിനാൽ ആരാണ് നട്ടുവളർത്തിയത് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് സി.ഐ പറഞ്ഞു.
തുടർ നടപടികൾക്കായി മലപ്പുറം എക്സൈസ് റേഞ്ച് ഓഫിസിൽ ഹാജരാക്കി. പ്രിവന്റിവ് ഓഫിസർ ആർ.പി. സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. വിനീത്, സി.ടി. അക്ഷയ്, എം.ടി. ഹരീഷ് ബാബു, വിനിൽകുമാർ, ഡ്രൈവർ എം. സന്തോഷ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.