Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമു​ണ്ടു​പ​റ​മ്പി​ൽ 10...

മു​ണ്ടു​പ​റ​മ്പി​ൽ 10 അ​ടി നീ​ള​മു​ള്ള ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി

text_fields
bookmark_border
ക​ഞ്ചാ​വ് ചെ​ടി
cancel

മ​ഞ്ചേ​രി: മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പി​ൽ​നി​ന്ന് എ​ക്സൈ​സ് വ​കു​പ്പ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 2.45ഓ​ടെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ​നി​ന്നാ​ണ് ഏ​ക​ദേ​ശം 10 അ​ടി നീ​ള​മു​ള്ള ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്ത​ത്. സ്വ​ത്ത് ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് ആ​രാ​ണ് ചെ​ടി പ​രി​പാ​ലി​ച്ച് വ​ള​ർ​ത്തി​യ​തെ​ന്ന് അ​റി​വാ​യി​ട്ടി​ല്ലെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ബ്കാ​രി/ എ​ൻ.​ഡി.​പി.​എ​സ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​നു​ള്ള സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി എ​ക്സൈ​സ് സി.​ഐ എ​സ്. ഷാ​ജി​യും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. വേ​ലി​യോ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളോ പ​റ​മ്പി​നി​ല്ലാ​ത്ത​തി​നാ​ൽ ആ​രാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യ​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് സി.​ഐ പ​റ​ഞ്ഞു.

തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി മ​ല​പ്പു​റം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ൽ ഹാ​ജ​രാ​ക്കി. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ആ​ർ.​പി. സു​രേ​ഷ് ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​വി​നീ​ത്, സി.​ടി. അ​ക്ഷ​യ്, എം.​ടി. ഹ​രീ​ഷ് ബാ​ബു, വി​നി​ൽ​കു​മാ​ർ, ഡ്രൈ​വ​ർ എം. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnews
News Summary - cannabis plant in Munduparamba
Next Story